സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​സോ​സി​യേ​ഷ​ൻ ‌
Tuesday, October 22, 2019 11:07 PM IST
‌നെ​ടു​മ്പ്രം: ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര യൂ​ണി​റ്റി​ന്‍റെ പൊ​തു​യോ​ഗം പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര​ന്‍ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മു​ന്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​കു​മാ​ര​ന്‍​നാ​യ​ര്‍ - പ്ര​സി​ഡ​ന്‍റ്, എം.​ജി.​വി​ജ​യ​കു​മാ​ര്‍ - സെ​ക്ര​ട്ട​റി, ര​മാ​ദേ​വി വി​ജ​യ​കു​മാ​ര്‍ - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ര​ഘു, ക​ട​പ്ര യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി.​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

ഹി​ന്ദി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം ‌‌

അ​ടൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യു​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ര​ണ്ടു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ന് പ്ല​സ് ടു 50 ​ശ​ത​മാ​നം മാ​ർ​ക്കി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ചേ​രാം.
പ്രി​ൻ​സി​പ്പ​ൽ, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട. ഫോ​ൺ: 04734 226028, 9446321496. ‌