ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ വോ​ട്ടു​ചോ​ർ​ച്ച; ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ആ​ശ​ങ്ക ‌
Wednesday, October 23, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: ഇ​രു​മു​ന്ന​ണി​ക​ളു​ടെ ത​ങ്ങ​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളെ​ന്നു ക​രു​തി​വ​ന്നി​രു​ന്ന ചി​ല ബൂ​ത്തു​ക​ളി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​കു​ന്നു.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നി​ലെ​ത്തി​യ ബൂ​ത്തു​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ് യു​ഡി​എ​ഫി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​നി​ല എ​ൻ​ഡി​എ കേ​ന്ദ്ര​ങ്ങ​ളും വി​ല​യി​രു​ത്തു​ന്നു.
യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള മൈ​ല​പ്ര, പ്ര​മാ​ടം, അ​രു​വാ​പ്പു​ലം, കോ​ന്നി, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ പോ​ളിം​ഗ് ഉ​ദ്ദേ​ശി​ച്ച നി​ല​യി​ൽ ഉ​യ​ർ​ന്നി​ട്ടി​ല്ല. ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ർ, ചി​റ്റാ​ർ, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ് എ​ൽ​ഡി​എ​ഫി​ലും ച​ർ​ച്ച​യാ​യി.
യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 8,393 വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ക​ല​ഞ്ഞൂ​രി​ൽ 8,844 വോ​ട്ടാ​ണ് പോ​ൾ ചെ​യ്യ​പ്പെ​ടാ​നു​ള്ള​ത്. കോ​ന്നി 7108, ഏ​നാ​ദി​മം​ഗ​ലം - 5496, അ​രു​വാ​പ്പു​ലം - 5124, മൈ​ല​പ്ര - 2889, മ​ല​യാ​ല​പ്പു​ഴ - 4309, ത​ണ്ണി​ത്തോ​ട് - 3314, സീ​ത​ത്തോ​ട് - 3789, ചി​റ്റാ​ർ - 4504, വ​ള്ളി​ക്കോ​ട് - 5478 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്യാ​നു​ള്ള​ത്.
നി​യോ​ജ​ക​മ​ണ്ഡ​ല പ​രി​ധി​യി​ൽ കോ​ന്നി, അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട്, മൈ​ല​പ്ര, വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ യു​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. സീ​ത​ത്തോ​ട്, ചി​റ്റാ​ർ, മ​ല​യാ​ല​പ്പു​ഴ, ക​ല​ഞ്ഞൂ​ർ, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​മാ​ണ്.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൈ​ല​പ്ര, പ്ര​മാ​ടം, കോ​ന്നി, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫാ​ണ് ലീ​ഡ് ചെ​യ്ത​ത്. സീ​ത​ത്തോ​ട്, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് ലീ​ഡ്. സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ക​ല​ഞ്ഞൂ​ർ, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​രു​വാ​പ്പു​ലം, വ​ള്ളി​ക്കോ​ട്, പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി ലീ​ഡ് നേ​ടി. ‌