ഫാ. ​ചെ​റി​യാ​ൻ രാ​മ​നാ​ലി​ൽ എ​പ്പി​സ്കോ​പ്പ​യ്ക്ക് മ​ല്ല​പ്പ​ള്ളി പൗ​രാ​വ​ലി​യു​ടെ ആ​ദ​രം ‌
Wednesday, October 23, 2019 11:01 PM IST
മ​ല്ല​പ്പ​ള്ളി: ര​ണ്ട് ദ​ശാ​ബ്ദ​ത്തി​ലേ​റെ മ​ല്ല​പ്പ​ള്ളി​യു​ടെ നി​റ സാ​ന്നി​ധ്യ​മാ​യ ഫാ. ​ചെ​റി​യാ​ൻ രാ​മ​നാ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യ്ക്ക് നാ​ടി​ന്‍റെ സ്നേ​ഹാ​ദ​രം 26നു ​സ​മ​ർ​പ്പി​ക്കും.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ, മ​ല്ല​പ്പ​ള്ളി വൈ​സ്മെ​ൻ ക്ല​ബ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, കാ​രു​ണ്യ ഭ​വ​ന്‍റെ സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യ ഫാ.​ചെ​റി​യാ​ൻ രാ​മ​നാ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മ​ല്ല​പ്പ​ള്ളി​യി​ൽ ആ​രം​ഭി​ച്ചു.
മ​ല്ല​പ്പ​ള്ളി ക​രി​സ്മാ​റ്റി​ക് ക​ൺ​വ​ൻ​ഷ​ൻ, സം‍​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം എ​ന്നി​വ​യു​ടെ ആ​രം​ഭ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലാ​ണ്.
80 ന്‍റെ നി​റ​വി​ൽ ഫാ. ​ചെ​റി​യാ​ൻ രാ​മ​നാ​ലി​ന് മ​ല്ല​പ്പ​ള്ളി​യു​ടെ സ്നേ​ഹാ​ദ​രം 26 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​മ​ല്ല​പ്പ​ള്ളി റോ​ട്ട​റി ഹാ​ളി​ൽ വ​ച്ച് ന​ൽ​കും.
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല്ല​പ്പ​ള്ളി യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ഡി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തും.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ൻ, എം.​പി.​ശ​ശി​ധ​ര​ൻ നാ​യ​ർ, കെ.​ഇ. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, റ്റി.​പി. ഗി​രീ​ഷ്കു​മാ​ർ,
ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, റ​വ.​മാ​ത്യു ജെ.​ജോ​ർ​ജ്, റ​വ.​ഡോ. കെ.​റ്റി. കു​ര്യ​ൻ, ഫാ. ​ജോ​ൺ കാ​രി​പ്പ​ന​ശേ​രി​ൽ, ത​മ്പി കോ​ട്ട​ച്ചേ​രി​ൽ, മാ​ത്യു തോ​മ​സ്, കു​ര്യ​ൻ ജോ​ർ​ജ് ഇ​രു​മേ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌