ഇ​ല​ന്തൂ​ർ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബ്ലോ​ക്ക്; ഇ​ല​ക്ട്രോ​ണി വീ​ൽ​ചെ​യ​ർ വി​ത​ര​ണം 13ന്
Sunday, November 10, 2019 10:52 PM IST
ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബ്ലോ​ക്കാ​യി മാ​റ്റു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഇ​ല​ക്ട്രോ​ണി വീ​ല്‍​ചെ​യ​റും വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പും ന​ല്‍​കു​ന്ന പ​ദ്ധ​തി 13ന് ​രാ​വി​ലെ പ​ത്തി​നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.
16,55,000 രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ച​ല​ന ശേ​ഷി ന​ഷ്ട​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച എ​ട്ട് പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 85,000 രൂ​പ വീ​തം വി​ല​യും മൂ​ന്നു വ​ര്‍​ഷ സ​ര്‍​വീ​സ് ഗ്യാ​ര​ണ്ടി ഉ​ള്‍​പ്പെ​ടെ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്. ഏ​ഴു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 227 കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പാ​യി 9,75000 രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി​മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ലീ​ലാ മോ​ഹ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് ട്രെ​യി​ന​ര്‍ ഡോ. ​മ​ഞ്ജു എ​ന്‍. ജി. ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കും.
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വൈ​ദ​ഗ്ധ്യം ഉ​യ​ര്‍​ത്തു​ന്ന​തി​നും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഇ​വ​രെ പ​രി​പാ​ലി​ക്കു​ന്ന​വ​രു​ടെ യ​ത്‌​ന​ങ്ങ​ള്‍​ക്കും സ്വ​പ്ന​ങ്ങ​ള്‍​ക്കും കൂ​ടു​ത​ല്‍ നി​റം ന​ല്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
തു​ട​ര്‍​ച്ച​യാ​യി ഇ​വ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ​ന്ദി​രാ​ദേ​വി, ബ്ലോ​ക്ക് ചൈ​ല്‍​ഡ് ഡ​വ​ല​പ്പ്‌​മെ​ന്‍റ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഷീ​ബ എ​ഡ്വേ​ര്‍​ഡ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.