സ്നേ​ഹം പ്ര​വൃ​ത്തി​യി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കി​യ വൈ​ദി​ക​ർ‌ അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഒ​രു വേ​ദി​യി​ൽ
Sunday, November 10, 2019 10:52 PM IST
‌പ​ത്ത​നം​തി​ട്ട: സ്നേ​ഹി​ത​നു വേ​ണ്ടി ജീ​വ​ൻ ന​ല്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ സ്നേ​ഹ​മി​ല്ലെ​ന്ന സ​ന്ദേ​ശ​വു​മാ​യി മാ​തൃ​ക​യാ​യ വൈ​ദി​ക​ർ​ക്ക് സ​ൺ​ഡേ​സ്കൂ​ൾ വേ​ദി​യി​ൽ ആ​ദ​രം. സ​ഹോ​ദ​ര വൈ​ദി​ക​നി​ൽ നി​ന്ന് കി​ഡ്നി സ്വീ​ക​രി​ച്ച ഫാ. ​റോ​ബി​ൻ മ​ന​ക്ക​ലേ​ത്തും അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ സ​ന്ദേ​ശ​ത്തി​ലൂ​ടെ ത​ന്‍റെ കി​ഡ്നി​ക​ളി​ലൊ​ന്ന് പ​കു​ത്തു ന​ല്കി​യ ഫാ. ​ഫി​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ലും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ മ​ഹ​ത്താ​യ അ​നു​ഭ​വ​വു​മാ​യി ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ൽ ഒ​ന്നി​ച്ചെ​ത്തി​യ​തും ഇ​പ്പോ​ഴാ​ണ്.
പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ കോ​ന്നി കാ​ർ​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ് വൈ​ദി​ക​ർ ഇ​രു​വ​രും. മു​ന്പ് ആ​റു വ​ർ​ഷം രൂ​പ​താ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റാ​യി​രു​ന്നു ഫാ.​റോ​ബി​ൻ മ​ന​ക്ക​ലേ​ത്ത്. അ​ക്കാ​ല​യ​ള​വി​ൽ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ക​ർ​ന്നു ന​ല്കി​യ സ്നേ​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൈ​ല​പ്ര എ​സ്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​ൺഡേ​സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ അ​ദ്ദേ​ഹ​ത്തെ എ​ത്തി​ച്ച​ത്. സ​ഹോ​ദ​ര വൈ​ദി​ക​ൻ ന​ല്കി​യ കി​ഡ്നി സ്വീ​ക​രി​ച്ച ശേ​ഷം ശേ​ഷം ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​വേ​ദി കൂ​ടി​യാ​യി ഇ​ത്.
സ​ഭ​യു​ടെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​യ​വ ദാ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ മാ​തൃ​ക തി​രി​ച്ച​റി​യു​ന്ന​തി​നാ​യി റോ​ബി​ന​ച്ച​ന് കി​ഡ്നി ന​ല്കി​യ ഫാ. ​ഫി​ലിപ്പോസ്്ചരിവുപുരയിടമാണ് കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചത്. ഫാ. ​റോ​ബി​ന് കി​ഡ്നി ന​ല്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​വ​രി​ൽ ത​ന്‍റെ കി​ഡ്നി മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​വു​മാ​യി ചേ​ർ​ച്ച​യാ​യു​ള്ളു എ​ന്ന​തേ ഇ​തേ​ക്കു​റി​ച്ച് കാ​ണു​ന്നു​ള്ളൂ​വെ​ന്ന് ഫാ. ​ഫീ​ലി​പ്പോ​സ് പ​റ​ഞ്ഞു. അ​തി​ന് അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നു.
താ​ൻ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഒ​രു​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ത​നി​ക്കാ​യി ഉ​പ​വ​സി​ച്ച് പ്രാ​ർ​ഥി​ച്ച രൂ​പ​താ​ധ്യ​ക്ഷ​ന​ട​ക്കം സ​ഹോ​ദ​ര വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി സ​മൂ​ഹ​ത്തി​നും ഫാ. ​റോ​ബി​ൻ ന​ന്ദി പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​നു​ഭ​വ​ങ്ങ​ള​ട​ക്കം ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ താ​ൻ അ​നു​ഭ​വി​ച്ച ദൈ​വീ​ക ക​ര​സ്പ​ർ​ശ​ന​ത്തി​ന്‍റെ വാ​ക്കു​ക​ൾ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് സ​ണ്ടേ​സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ്വീ​ക​രി​ച്ച​ത്.
രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഷാ​ജി മാ​ണി​കു​ളം, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷ്വാ മാ​വേ​ലി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​മ്പ​ശേ​രി​ൽ, ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് ഒ​ഐ​സി, ജോ​ജി തോ​മ​സ്, ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.