ആ​സ്റ്റ​ർ റോ​ട്ട​റി ഹോം​സ് പ​ദ്ധ​തി​യി​ൽ 25 വീ​ടു​ക​ൾ
Sunday, November 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3211 ആ​സ്റ്റ​ർ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന റോ​ട്ട​റി ഹോം​സ് ഭ​വ​ന​ദാ​ന​പ​ദ്ധ​തി​യി​ൽ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​ഞ്ച് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. ആ​റ​ന്മു​ള​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഹി​രി​ഷ് കേ​ശ​വ​ൻ,വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഹി​രി​ഷ് കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റോ​ട്ട​റി മു​ൻ ഗ​വ​ർ​ണ​ർ​മാ​രാ​യ ഡോ.​ജോ​ണ്‍ ദാ​നി​യേ​ൽ, കെ.​എ​സ്. ശ​ശി​കു​മാ​ർ, ഡോ.​ജി.​എ. ജോ​ർ​ജ്, ഇ.​കെ. ലൂ​ക്ക്, ഡോ.​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ൽ, എ​ൻ.​കെ. ശ്രീ​നി​വാ​സ​ൻ, പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ ഡോ.​ജ​ഗ​ൻ മോ​ഹ​ൻ, ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 5.5 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഒ​രു വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നി​ർ​മാ​താ​ക്ക​ളാ​യ ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ്പാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.