‌കെ​എ​സ്ടി​പി റോ​ഡി​ൽ നി​ന്നു മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് കി​ണ​ർ ജ​ല​ത്തി​ലേ​ക്ക്
Sunday, November 10, 2019 10:53 PM IST
തി​രു​വ​ല്ല: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ ന​ഗ​ര​സ​ഭ നി​ര്‍​മി​ച്ച കി​ണ​റ്റി​ലേ​ക്ക് കെ​എ​സ്ടി​പി റോ​ഡി​ൽ നി​ന്നു​ള്ള മാ​ലി​ന്യം വീ​ഴു​ന്നു. ടി​കെ റോ​ഡി​ൽ വൈ​എം​സി​എ​യ്ക്കു സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ്‌ ഉ​പ​യോ​ശൂ​ന്യ​മാ​കു​ന്ന​ത്.
ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണം ന​ട​ത്തി മു​ക​ളി​ല്‍ നെ​റ്റും പി​ടി​പ്പി​ച്ച കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ലേ​ക്കാ​ണ് കെ​എ​സ്പി​ടി റോ​ഡി​ലെ മാ​ലി​ന്യം വീ​ഴു​ന്ന​ത്.
കി​ണ​റി​ന്‍റെ മു​ക​ളി​ലൂ​ടെ​യു​ ള്ള പാ​ല​വും റോ​ഡും നി​ര്‍​മി​ ച്ചി​രി​ക്കു​ന്ന​ത് കെ​എ​സ്ടി​പി​യാ​ണ്.
റോ​ഡു നി​ര്‍​മി​ക്കു​ന്ന സ​മ​യ​ത്ത് മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ല്‍ നി​ന്നു​ള്ള മ​ലി​ന ജ​ലം ഒ​ഴു​ക്കി ക​ള​യാ​ന്‍ പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​പ്പോ​ള്‍ മ​ലി​ന​ജ​ലം ഒ​ഴു​കി​പോ​കാ​നു​ള്ള ഭാ​ഗ​ത്ത് പൈ​പ്പ് സ്ഥാ​പി​ക്കാ​തെ ഒ​രു ഹോ​ള്‍ ഇ​ടു​ക മാ​ത്ര​മാ​ണ് കെ​എ​സ്ടി​പി ചെ​യ്ത​ത്.
ഇ​തു​കാ​ര​ണം മ​ഴ സ​മ​യ​ത്ത് കെ​എ​സ്ടി​പി റോ​ഡി​ലെ വെ​ള്ളം മു​ഴു​വ​ന്‍ ഹോ​ളി​ലൂ​ടെ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി നി​ര്‍​മി​ച്ച കി​ണ​റ്റി​ല്‍ വീ​ണ് ശു​ദ്ധ​ജ​ലം മ​ലി​ന​മാ​കു​ന്ന​താ​യി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യം കെ​എ​സ്ടി​പി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും പൈ​പ്പ് സ്ഥാ​പി​ക്കാ​നോ ഹോ​ളു​ക​ള്‍ അ​ട​യ്ക്കാ​നോ ഇ​വ​ര്‍ ത​യാ​റാ​ യി​ല്ലെ​ന്നും ന​ഗ​ര​സ​ഭ ആ​രോ​പി​ച്ചു. ‌