തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് അന്വേഷിക്കണമെന്ന്
Sunday, November 10, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലെ ക്ര​മ​ക്കേ​ടു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ല​വ​ഴി​ച്ച തു​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യു​ടെ വ്യാ​ജ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും ഉ​പ​യോ​ഗി​ച്ച് പ​ണം അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വാ​ങ്ങി​യ വി​ല​യേ​റി​യ എ​ൽ​ഇ​ഡി ടി​വി​ക ളും ​ലാ​പ്ടോ​പ്പു​ക​ളും കാ​ണാ​താ​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വാ​ങ്ങി​യ​തി​ലും അ​ഴി​മ​തി ന​ട​ന്ന​താ​യി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി​ൽ ആ​രോ​പി​ച്ചു. ഇ​ല​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ ഇ​ട​ത് സം​ഘ​ട​ന​യു​ടെ അ​ധീ​ന​ത​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ക്ര​മ​ക്കേ​ടി​ൽ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണം വി​ല​പ്പോ​കി​ല്ലെ​ന്നും സു​രേ​ഷ് കു​ഴു​വേ​ലി​ൽ പ​റ​ഞ്ഞു.
ക്ര​മ​ക്കേ​ടി​നെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക​യാ​യ ര​ണ്ട് ഗ​ഡു ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, സി​വി​ൽ സ​ർ​വീ​സി​ലെ ഫാ​സി​സ്റ്റ് ചു​വ​പ്പു​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി ഏ​കീ​ക​രി​ക്കു​ക പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ 12 ന് ​നി​ല്പ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലും നി​ല്പ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ 140 ൽ ​പ​രം ജീ​വ​ന​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് സ​സ്പെ​ൻ​ഷ​നി​ലു​ള്ള​ത്. ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.