വോ​ള​ണ്ടി​യ​ർ സം​ഗ​മ​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ‌‌
Sunday, November 10, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യെ സ​മ്പൂ​ര്‍​ണ സാന്ത്വന പ​രി​ച​ര​ണ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന വി​ഷ​ന്‍ 2020 കാന്പെയ്ന്‍റെ ഭാ​ഗ​മാ​യി ത​ണ​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി ഏ​രി​യ ത​ല വോള​ണ്ടി​യ​ര്‍ സം​ഗ​മ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കോ​ഴ​ഞ്ചേ​രി വൈ​എം​സി​എ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ​ വി​ക്ര​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി റി​ട്ട​യേ​ഡ് സൂ​പ്ര​ണ്ട് ഡോ. ​ശ​ശി​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബി​ജി​ലി പി. ​ഈ​ശോ, ട്ര​ഷ​റാ​ര്‍ റ്റി. ​പ്ര​ദീ​പ് കു​മാ​ര്‍, പ്ര​ഭാ​വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌