മി​ഷ​ൻ​ക്വി​സ് 2019; ആ​ന​ക്ക​ല്ല് ജേ​താ​ക്ക​ൾ
Monday, November 11, 2019 10:27 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത ചെ​റു​പു​ഷ്പ​മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി മെ​മ്മോ​റി​യ​ൽ മി​ഷ​ൻ​ക്വി​സ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 70 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ 5555 രൂ​പ​യും എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ആ​ന​ക്ക​ല്ല് ഇ​ട​വ​ക ക​ര​സ്ഥ​മാ​ക്കി.
പൊ​ൻ​കു​ന്നം ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​ത്തും നെ​റ്റി​ത്തൊ​ഴു ഇ​ട​വ​ക മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ ത്തി.
വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ലെ ഫാ. ​മാ​ത്യു വ​ള്ളി​പ്പ​റ​ന്പി​ൽ ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സ്ക​റി​യ മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ജ​യി​ക​ൾ​ക്ക് രൂ​പ​ത പ്രൊ​കു​റേ​റ്റ​ർ ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.