ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ഇ​ന്ന് ‌
Monday, November 11, 2019 10:27 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ര്‍ ഗു​ഡ്‌​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11.30ന് ​പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പൊ​തു​സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ത​ട്ട​യി​ല്‍ പ്ര​സാ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. അ​ഹ​മ്മ​ദ്‌​കോ​യ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. കാ​ര്‍​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ് ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. ടി.​വി. ബാ​ല​ന്‍, പി. ​ഷം​സു​ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മാ​മ്മു​ഹാ​ജി, ശി​വ​പ്ര​സാ​ദ്, അ​ശോ​ക​ന്‍ കു​ള​ന​ട, ബാ​ബു ജോ​ര്‍​ജ്, കെ.​പി. ഉ​ദ​യ​ഭാ​നു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ 9.30ന് ​പ​താ​ക ഉ​യ​ര്‍​ത്ത​ലും 10ന് ​പ്ര​ക​ട​ന​വും ന​ട​ക്കും.
അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ത​ട്ട​യി​ല്‍ ബി. ​പ്ര​സാ​ദ്കു​മാ​ര്‍, അ​ജ​യ​ന്‍ സോ​മ​സൂ​ര്യ, സ​മ​രം നാ​ണു എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌