തോ​ട്ടം - പു​ര​യി​ടം പ്ര​തി​സ​ന്ധി: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ല​പാ​ട് ശ്ലാ​ഘ​നീ​യം
Monday, November 11, 2019 10:28 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മീ​ന​ച്ചി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ തോ​ട്ടം - പു​ര​യി​ടം വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ദി​വ​സ​ത്തി​നു​ള്ളി അ​പേ​ക്ഷ​ക​ൾ ന​ൽ​കി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ൻ​ഫാം- ക​ർ​ഷ​ക വേ​ദി സം​യു​ക്ത സ​മ​ര സ​മി​തി ക​ർ​ഷ​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു.
തോ​ട്ടം - പു​ര​യി​ടം വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഒ​ന്നാം ഘ​ട്ട​മാ​യി​ട്ടാ​ണ് അ​ദാ​ല​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട​ത്. തോ​ട്ടം- പു​ര​യി​ടം വി​ഷ​യം ജ​ന​കീ​യ പ്ര​ശ്ന​മാ​യി ഏ​റ്റെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​രെ ഇ​ൻ​ഫാം ക​ർ​ഷ​ക​വേ​ദി അ​ഭി​ന​ന്ദി​ച്ചു.
റീ ​സ​ർ​വെ​യു​ടെ അ​പാ​ക​ത​മൂ​ലം റ​വ​ന്യൂ​രേ​ഖ​ക​ളി​ൽ പു​ര​യി​ടം എ​ന്ന​ത് തോ​ട്ടം എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന ഭൂ​ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ​രി​ഹാ​ര​ത്തി​നു വേ​ണ്ടി ശ്ര​മി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ​ങ്ക് പ്ര​ശം​സ​നീ​യ​മാ​ണ്.
ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഇ​നി​യും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഇ​ൻ​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​ൽ, ഇ​ൻ​ഫാം ക​ർ​ഷ​ക​വേ​ദി സം​യു​ക്ത സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ടേ​മി​ച്ച​ൻ ഐ​ക്ക​ര, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ജി വാ​ളി​പ്ലാ​ക്ക​ൽ, കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ബ്രാ​ഹം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, സെ​ക്ര​ട്ട​റി ജോ​സ് പ​തി​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ബോ​ച്ച​ൻ മു​ള​ങ്ങാ​ശേ​രി, ട്ര​ഷ​റ​ർ ജെ​യി​സ​ണ്‍ ചെ​ന്പ്ളാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.