ജി​ല്ല​യി​ലെ ആ​ദ്യ ഹ​രി​തഭ​വ​നം പ​ദ​വി ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​ദ്യ ഹ​രി​ത ഭ​വ​ന​മാ​യി ഓ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി ന​ട​പ്പാ​ക്കി​യ പൈ​വ​ള്ളി വാ​ര്‍​ഡ് ഹ​രി​ത സ​മൃ​ദ്ധി വാ​ര്‍​ഡാ​യും വീ​ണാ​ജോ​ര്‍​ജ് എം​എ​ല്‍​എ പ്ര​ഖ്യാ​പി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​തോ​മ​സ്, ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ മോ​ഹ​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍ രാ​ജേ​ഷ്, ജെ. ​ഇ​ന്ദി​രാ​ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച രീ​തി​യി​ല്‍ കൃ​ഷി, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ജ​ല സം​ര​ക്ഷ​ണ ഉ​പാ​ധി എ​ന്നി​വ ന​ട​പ്പാ​ക്കി ഹ​രി​ത ഭ​വ​നം ഒ​രു​ക്കി​യ എ.​സി ജോ​സ​ഫി​നും എ​ല്ലാ വീ​ടു​ക​ളി​ലും കൃ​ഷി ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​യ​ത്‌​നി​ച്ച വാ​ര്‍​ഡ് അം​ഗം ല​ക്ഷ​മീ മ​നോ​ജി​നും അ​വാ​ര്‍​ഡ് ന​ല്‍​കി. പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ പേ​പ്പ​ര്‍ പേ​ന​യും തു​ണി സ​ഞ്ചി​യും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.