വി​ബ്ജി​യോ​ര്‍ ജീ​വി​ത​ശൈ​ലീ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: വ​ര്‍​ധി​ച്ചു​വ​രു​ന്ന ജീ​വി​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കി​യ വി​ബ്ജി​യോ​ര്‍ ജി​ല്ല​യി​ല്‍ ജീ​വി​ത​ശൈ​ലീ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തി​ല്‍ ശ​രി​യാ​യ ആ​ഹാ​ര രീ​തി, വ്യാ​യാ​മം, ല​ഹ​രി​മ​രു​ന്നു​ക​ളു​ണ്ടാ​ക്കു​ന്ന അ​പ​ക​ടം, മാ​ന​സി​കാ​രോ​ഗ്യം, ജീ​വി​ത നി​പു​ണ​ത​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കും. ഇ​തി​നാ​യി എ​ക്‌​സി​ബി​ഷ​ന്‍, സം​ഘ​ടി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.

ജി​ല്ല​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​ണ് ഈ ​വ​ര്‍​ഷം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് അ​ടൂ​ര്‍ ഗാ​ന്ധി​സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ മ​റി​യാ​മ്മ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സി.​എ​സ്.​ന​ന്ദി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍. ഷീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍​എ​സ്എ​സ് സ്റ്റേ​റ്റ് ക​ണ്‍​വീ​ന​ര്‍ ജേ​ക്ക​ബ് ജോ​ണ്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​നി​ഷാ​ദ്, എ​ന്‍​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ വി.​ഹ​രി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ റ്റി.​കെ.​അ​ശോ​ക് കു​മാ​ര്‍, എ.​സു​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ലോ​ഗോ മ​ത്സ​ര​ത്തി​ല്‍ പ​ന്ത​ളം എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ര​ണ്ടാം വ​ര്‍​ഷ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി റീ​ബാ ബെ​ന്നി വി​ജ​യി​യാ​യി.