ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 19 മു​ത​ല്‍ റാ​ന്നി​യി​ല്‍
Saturday, November 16, 2019 11:44 PM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 19 മു​ത​ല്‍ 22 വ​രെ റാ​ന്നി എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

ക​ലോ​ത്സ​വം, സം​സ്‌​കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം എ​ന്നി​വ ഒ​മ്പ​തു വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​എ. ശാ​ന്ത​മ്മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച ര​ജി​സ്‌​ട്രേ​ഷ​നും തു​ട​ര്‍​ന്ന് ര​ച​നാ മ​ത്സ​ര​ങ്ങ​ളും നാ​ളെ എം​എ​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

11 ഉ​പ​ജി​ല്ല​ക​ളി​ല്‍ ന​ട​ന്ന ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ത​ല വി​ജ​യി​ക​ളാ​ണ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.19നു ​രാ​വി​ലെ ഒ​മ്പ​തി​ന് ഡി​ഡി​ഇ പ​താ​ക ഉ​യ​ര്‍​ത്തും. 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള നാ​ട​ന്‍ ക​ലാ അ​ക്കാ​ഡ​മി ചെ​യ​ര്‍​മാ​ന്‍ സി.​ജെ. കു​ട്ട​പ്പ​ന്‍ നി​ര്‍​വ​ഹി​ക്കും. കു​ര്യാ​ക്കോ​സ് മാ​ര്‍ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. എം​എ​ല്‍​എ​മാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.

എം​എ​സ് എ​ച്ച്എ​സ്എ​സാ​ണ് പ്ര​ധാ​ന വേ​ദി. കൂ​ടാ​തെ എം​എ​സ് ടി​ടി​ഐ, എ​സ്എ​ന്‍​ഡി​പി ഹാ​ള്‍, റാ​ന്നി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു വേ​ദി​ക​ള്‍. സാം​സ്‌​കാ​രി​ക, സാ​ഹി​ത്യ നാ​യ​ക​ന്‍​മാ​രു​ടെ പേ​രു​ക​ള്‍ ഓ​രോ വേ​ദി​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ചെ​യ​ര്‍​മാ​നും ഡി​ഡി​ഇ പി.​എ.​ശാ​ന്ത​മ്മ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ സം​ഘാ​ട​ക​സ​മി​തി​യാ​ണ് ക​ലോ​ത്സ​വ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. നാ​ലാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് റാ​ന്നി​യി​ല്‍ ഇ​താ​ദ്യ​മാ​യി ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്.

22നു ​വൈ​കു​ന്നേ​രം സ​മാ​പ​ന​സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.സ​ബ്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​താ അ​നി​ല്‍ കു​മാ​ര്‍, കെ.​എം.​എം.​സ​ലിം, രാ​ജ​ന്‍ ഡി. ​ബോ​സ്, ടി.​എ. ഹാ​ഷിം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.