റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​പ്പ​റ്റ​ണം ‌‌
Saturday, November 16, 2019 11:47 PM IST
പ​ത്ത​നം​തി​ട്ട: റേ​ഷ​ന്‍​കാ​ര്‍​ഡ് സം​ബ​ന്ധ​മാ​യി മ​തി​യാ​യ രേ​ഖ​ക​ള്‍ സ​ഹി​തം കോ​ന്നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ല്ലാ അ​പേ​ക്ഷ​ക​ളി​ലും തീ​ര്‍​പ്പ് ക​ല്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തേ​വ​രെ​യും ഓ​ഫീ​സി​ലെ​ത്തി റേ​ഷ​ന്‍​കാ​ര്‍​ഡ് കൈ​പ്പ​റ്റാ​ത്ത​വ​ര്‍ 30ന​കം കൈ​പ്പ​റ്റ​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം കൈ​പ്പ​റ്റാ​ത്ത റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ റ​ദ്ദ് ചെ​യ്യും. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് അ​ന്നു​ത​ന്നെ റേ​ഷ​ന്‍​കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള​ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​താ​യി താ​ലൂ​ക്ക് സ​പ്ലൈ ആ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌