സ​ന്നി​ധാ​ന​ത്ത് അ​ന്ന​ദാ​നം മ​ഹാ​ദാ​നം ‌‌
Sunday, November 17, 2019 11:01 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് അ​ന്ന​ദാ​ന​മൊ​രു​ക്കി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡ്. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പ്രാ​ത​ല്‍, ഉ​ച്ച​ഭ​ക്ഷ​ണം, അ​ത്താ​ഴം എ​ന്നി​ങ്ങ​നെ മൂ​ന്ന് നേ​ര​ങ്ങ​ളി​ലും അ​ന്ന​ദാ​നം അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി ത​യാ​റാ​ണ്. മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ലാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി അ​ന്ന​ദാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.2019 - 2020 വ​ര്‍​ഷ​ത്തെ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്ന​ദാ​ന പ്ര​സാ​ദ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് മ​ന്ത്രി അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് പ്രാ​ത​ല്‍ വി​ള​മ്പി. ഒ​രു​ദി​വ​സം 40000 പേ​ര്‍​ക്ക് അ​ന്നം ദാ​നം ചെ​യ്യു​ന്നു​ണ്ട്. ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ​ന്‍. വാ​സു, ബോ​ര്‍​ഡം​ഗ​ങ്ങ​ളാ​യ എ​ന്‍. വി​ജ​യ​കു​മാ​ര്‍, കെ.​എ​സ്. ര​വി, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ എം. ​ഹ​ര്‍​ഷ​ന്‍, ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌