മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക്സി​ൽ തി​രു​വ​ല്ല തി​ള​ങ്ങി ‌
Sunday, November 17, 2019 11:02 PM IST
തി​രു​വ​ല്ല: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല മാ​സ്റ്റേ​ഴ്സ് അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തി​രു​വ​ല്ല​യി​ൽ നി​ന്നു​മു​ള്ള മു​തി​ർ​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ നേ​ട്ട​ങ്ങ​ൾ കൊ​യ്തു.
നി​ര​ണം അ​യി​രു​ക്കു​ഴി​യി​ൽ റി​ട്ട​യേ​ഡ് ക​ഐ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ​ണ്ണി ജോ​ർ​ജ് 60 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ ട്രി​പ്പി​ൾ ജം​പി​ൽ ഒ​ന്നാം സ്ഥാ​ന​വും, ലോം​ഗ് ജം​പി​ൽ ര​ണ്ടാം സ്ഥാ​ന​വും, 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ചു​മ​ത്ര തേ​ക്കാ​ട്ടി​ൽ റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ പി. ​ജേ​ക്ക​ബ് ജോ​ർ​ജ് 60 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ ട്രി​പ്പി​ൾ ജം​പ്, ലോം​ഗ് ജം​പ്, 200 മീ​റ്റ​ർ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി.കു​റ്റ​പ്പു​ഴ കീ​ർ​ത്തി ന​ഗ​റി​ൽ എ​ഴി​ക്കാ​ത്ത് വീ​ട്ടി​ൽ റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ എ.​വി. ജോ​ർ​ജ് 55 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ ട്രി​പ്പി​ൾ ജം​പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി. 2020 ജ​നു​വ​രി 10, 11, 12 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​വ​ർ പ​ങ്കെ​ടു​ക്കും. ‌