ഇ​ട​മ​ണ്‍-​കൊ​ച്ചി പ​വ​ർ​ഹൈ​േ വ : 800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​നി​ല​യ​ത്തി​നു തു​ല്യം: മു​ഖ്യ​മ​ന്ത്രി
Monday, November 18, 2019 10:52 PM IST
‌അ​ടൂ​ർ: ഇ​ട​മ​ണ്‍-​കൊ​ച്ചി പ​വ​ർ​ഹൈ​വേ യ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് 800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ച്ച പ്ര​തീ​തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​മ​ണ്‍-​കൊ​ച്ചി 400 കെ​വി പ​വ​ർ​ഹൈ​വേ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വ​ൻ​നേ​ട്ട​മാ​യാ​ണ് പ​വ​ർ​ഹൈ​വേ​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 4000 മെ​ഗാ​വാ​ട്ടി​ല​ധി​കം വൈ​ദ്യു​തി​യാ​ണ് വേ​ണ്ട​ത്. ഇ​തി​ൽ 300 മെ​ഗാ​വാ​ട്ടും പു​റ​ത്തു​നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ട​മ​ണ്‍-​കൊ​ച്ചി പ​വ​ർ​ഹൈ​വേ യ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ 800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി കൊ​ണ്ടു​വ​രാ​നു​ള്ള ശേ​ഷി​യാ​ണു ല​ഭ്യ​മാ​കു​ന്ന​ത്. ഇ​ത് അ​ർ​ഥ​മാ​ക്കു​ന്ന​ത് 800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ച്ച​തി​ന് തു​ല്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സ​ര​ണ​ന​ഷ്ടം കു​റ​ച്ച് വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ഇ​നി ക​ഴി​യും. വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ശ്ന​വും പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​നി കൂ​ടം​കു​ളം ആ​ണ​വ വൈ​ദ്യു​ത നി​ല​യ​ത്തി​ൽ നി​ന്ന് കേ​ന്ദ്ര പൂ​ളി​ലൂ​ടെ 2000 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി കൊ​ണ്ടു​വ​രാ​ൻ ന​മു​ക്ക് ക​ഴി​യും. പ​വ​ർ​ക​ട്ടും ലോ​ഡ്ഷെ​ഡിം​ഗും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​തോ​ടെ ക​ഴി​യും. മ​ന്ത്രി​മാ​രാ​യ എം.​എം. മ​ണി, കെ. ​രാ​ജു, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, എം​എ​ൽ​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ, രാ​ജു ഏ​ബ്ര​ഹാം
, മാ​ത്യു ടി.​തോ​മ​സ്, വീ​ണാ ജോ​ർ​ജ്, കെ.​യു. ജ​നീ​ഷ് കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, അ​ടൂ​ർ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി ബോ​ബി, പ​വ​ർ ഗ്രി​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​സ് ര​വി, ക​ഐ​സ്ഇ​ബി​എ​ൽ സി​എം​ഡി എ​ൻ. എ​സ്. പി​ള്ള, പ​വ​ർ ഗ്രി​ഡ് സി​ജി​എം മാ​രാ​യ എ.​പി. ഗം​ഗാ​ധ​ര​ൻ, പി.​സി. ഗ​ർ​ഗ്, പ​ത്ത​നം​തി​ട്ട പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​ആ​ർ. അ​ജീ​ഷ് കു​മാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ, പ​വ​ർ ഗ്രി​ഡ് ജ​ന​റ​ൽ മാ​നേ​ർ​മാ​രാ​യ മാ​ത്യു കെ. ​എ​ബ്ര​ഹാം, വി.​രാ​ജേ​ഷ്, ജി .​അം​ബി​കാ​ദേ​വി, പ​വ​ർ​ഗ്രി​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​ഇ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌