കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ന് ‌
Monday, November 18, 2019 10:53 PM IST
‌പ​ത്ത​നം​തി​ട്ട: മ​ല​യോ​ര മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളേ​യും കാ​ർ​ഷി​ക വി​ള​ക​ളേ​യും സം​ര​ക്ഷി​ക്കു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു.
കാ​ട്ടാ​ന, പ​ന്നി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി പൊ​തു ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ക​ർ​ഷ​രു​ടെ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ്യാ​പ​ക​മാ​യി​ട്ടും ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രോ റ​വ​ന്യു, വ​നം, കൃ​ഷി വ​കു​പ്പു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കാ​ർ​ഷി​ക വി​ള​ക​ളെ​യും സം​ര​ക്ഷി​ക്കു​വാ​ൻ വ​നാ​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ്ജ വേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം മൂ​ലം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടേ​യും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​യി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത് പ​റ​ഞ്ഞു. സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30ന് ​രാ​വി​ലെ 10 ന് ​ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്കും സീ​ത​ത്തോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ്രി​ക്ക​ൽ റേ​ഞ്ച് ഓ​ഫീ​സ് പ​ടി​ക്ക​ൽ 25നു ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ക്കും.‌