യു​വ​തീ പ്ര​വേ​ശ വി​ഷ​യ​ത്തി​ലെ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം: അ​യ്യ​പ്പ​സേ​വാ​സ​മാ​ജം ‌
Monday, November 18, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ചു​വ​ടു​മാ​റ്റം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​രെ ഉ​ചി​ത​മാ​യ നി​ല​പാ​ടെ​ടു​ത്ത കേ​ര​ള സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​വി​ശ്വാ​സി​ക​ളു​ടെ മേ​ൽ ചു​മ​ത്തി​യ എ​ല്ലാ കേ​സു​ക​ളും ഉ​ട​നെ​ത​ന്നെ പി​ൻ​വ​ലി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​യ്യ​പ്പ​സേ​വാ​സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.സ​ർ​ക്കാ​രി​ന്‍റെ​യും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടേ​യും അ​ശ്ര​ദ്ധ​യും അ​വ​ഗ​ണ​ന​യും കൊ​ണ്ട് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങി​ക​ഴി​ഞ്ഞി​ട്ടും അ​വി​ടെ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ന്നി​ധാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ മീ​ഡി​യ​സെ​ന്‍റ​ർ പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന്‍റെ അ​വ​ശി​ഷ്ടം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തി​ട്ടി​ല്ല. തി​ര​ക്ക് തു​ട​ങ്ങി​യെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭ​സ്മ​ക്കു​ള​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ന്ദ​ഗ​തി​യി​ലാ​ണ്. അ​യ്യ​പ്പ·​ഭ​ക്ത​ർ​ക്ക് വി​രി​വെ​ച്ച് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ൾ ഇ​നി​യും ഒ​രു​ങ്ങി​യി​ട്ടി​ല്ല.
പ​ന്പ​യി​ലും നി​ല​യ്ക്ക​ലും ധാ​രാ​ളം പോ​രാ​യ്മ​ക​ൾ ഉ​ണ്ട്. ത​ല​പ്പാ​റ​കോ​ട്ട​യ്ക്ക​ടു​ത്ത് റോ​ഡി​ന്‍റെ വ​ശം​കെ​ട്ടി ശ​രി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കു​ന്നാ​ർ ഡാ​മി​ന്‍റെ ഉ​യ​രം കൂ​ട്ടു​ന്ന പ്ര​ക്രി​യ​യും ന​ട​ന്നി​ട്ടി​ല്ല. ചെ​ങ്ങ​ന്നൂ​ർ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും പ​ന്പ​യി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ പ​ല വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച് ഭ​ക്ത​രോ​ട് വ്യ​ത്യ​സ്ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ചൂ​ഷ​ണ പ്ര​ക്രി​യ ഉ​ട​നെ അ​വ​സാ​നി​പ്പി​ക്ക​ണം.
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും പ​ന്പ​യ്ക്ക് 73 രൂ​പ​യാ​ണ് നി​ര​ക്ക്. അ​ത് ചി​ല ബ​സു​ക​ളി​ൽ 130 രൂ​പ വ​രെ വാ​ങ്ങു​ന്നു.
സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ട്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​അ​ന്പോ​റ്റി കോ​ഴ​ഞ്ചേ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഹ​രി​ദാ​സ് ഇ​ല​ന്തൂ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​.