ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ; പ​തി​നെ​ട്ടാം​പ​ടി​യി​ൽ കൈ​ത്താ​ങ്ങാ​യി പോ​ലീ​സ് ‌
Tuesday, November 19, 2019 10:55 PM IST
‌ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ങ്ങ​ളി​ലും കോ​രി​ച്ചൊ​രി​യു​ന്ന ക​ന​ത്ത മ​ഴ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.15ന് ​ആ​രം​ഭി​ച്ച മ​ഴ 1.43 വ​രെ ശ​ക്ത​മാ​യി പെ​യ്തു. ഒ​രു മ​ണി​ക്ക് ന​ട അ​ട​ച്ചി​രു​ന്നെ​ങ്കി​ലും ക​ന​ത്ത മ​ഴ​യ​ത്തും അ​യ്യ​പ്പ·ാ​ർ ന​ന​ഞ്ഞ് പ​തി​നെ​ട്ടാം പ​ടി ക​യ​റി. അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ, അ​യ്യ​പ്പ​ഭ​ക്ത​രെ ചു​വ​ടു പി​ഴ​യ്ക്കാ​തെ പ​തി​നെ​ട്ടാം​പ​ടി സു​ര​ക്ഷി​ത​മാ​യി ക​യ​റാ​ൻ സ​ഹാ​യി​ച്ച പോ​ലീ​സു​കാ​രും ന​ന​ഞ്ഞു കു​തി​ർ​ന്നു. അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​ഴ​ക്കോ​ട്ടു ധ​രി​ച്ച പോ​ലീ​സു​കാ​ർ ഇ​വ​ർ​ക്കു പ​ക​ര​ക്കാ​രാ​യെ​ത്തി സേ​വ​നം തു​ട​ർ​ന്നു. പോ​ലീ​സി​ലെ ഏ​റ്റ​വും മി​ക​വു​ള്ള​വ​രെ​യാ​ണ് പ​തി​നെ​ട്ടാം​പ​ടി​യി​ൽ ഭ​ക്ത​ർ​ക്ക് കൈ​ത്താ​ങ്ങേ​കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ‌