തി​രു​വ​ല്ല ന​ഗ​രം ഇ​നി കാ​മ​റ നി​യ​ന്ത്ര​ണ​ത്തി​ൽ; 32 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Tuesday, November 19, 2019 10:58 PM IST
തി​രു​വ​ല്ല: ന​ഗ​രം ഇ​നി പൂ​ര്‍​ണ​മാ​യി കാ​മ​റ നി​യ​ന്ത്ര​ണ​ത്തി​ൽ. ന​ഗ​രപ​രി​ധി​യി​ലു​ള്ള 15 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 32 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും പ്ര​ധാ​ന മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് കാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​തി​നാ​യി ന​ഗ​ര​സ​ഭ 36 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ മോ​ണി​റ്റ​റിം​ഗ് പൂ​ര്‍​ണ​മാ​യി ക​ഴി​ഞ്ഞു.

ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​ന്‍ ടി​വി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഒ​രെ​ണ്ണം മു​നി​സി​പ്പാ​ലി​റ്റി​യി​ലും മ​റ്റൊ​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലു​മാ​ണ്. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ടി​വി ഇ​നി​യും സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല. കാ​മ​റക​ളു​മാ​യി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ടി​വി ഇ​തി​ന​കം ബ​ന്ധി​പ്പി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​യ്ക്കു​ന്ന ടി​വി​യി​ലേ​ക്കും ഉ​ട​ന്‍​ത​ന്നെ ബ​ന്ധി​പ്പി​ക്കും.

റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്ക് അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഇ​ട​റോ​ഡു​ക​ളി​ലേ​ക്കും ഇ​തി​ല്‍​നി​ന്നും കേ​ബി​ളു​ക​ള്‍ വ​ലി​ച്ച് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാം. അ​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടൗ​ണി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ള്‍, മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ കാ​മ​റ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.​

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് തൊ​ട്ടു​മു​ന്നി​ലാ​യി അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മാ​യി ര​ണ്ട് ക്യാ​മ​റ​ക​ള്‍, സ്‌​റ്റേ​ഷ​ൻ റോ​ഡി​ലെ വ​ട​ക്കേ​യ​റ്റ​ത്തെ പ്ര​ധാ​ന മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രം, ചെ​യ​ര്‍​മാ​ന്‍​സ് റോ​ഡ്, മു​ത്തൂ​ര്‍ ജം​ഗ്ഷ​ന്‍, മാ​ര്‍​ക്ക​റ്റ്ജം​ഗ്ഷ​ന്‍, എ​സ്‌​സി​എ​സ് ജം​ഗ്ഷ​ന്‍, കു​രി​ശു​ക​വ​ല തു​ട​ങ്ങി​യി​ട​ങ്ങ​ ളി​ലൊ​ക്കെ കാ​മ​റക​ള്‍ സ്ഥാ​പി​ച്ചു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍. ‌