കോ​ട്ടാ​ങ്ങ​ലി​ൽ മോ​ഷ​ണം, ജ​നം ഭീ​തി​യി​ൽ
Wednesday, November 20, 2019 11:13 PM IST
കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​വും സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യ​വും വ​ർ​ധി​ച്ച​തി​നേ തു​ട​ർ​ന്ന് ജ​നം ഭീ​തി​യി​ൽ. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ നേ​ർ​ച്ച​വ​ഞ്ചി​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ്ടാ​ക്ക​ൾ വി​ഹ​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കോ​ട്ടാ​ങ്ങ​ൽ കൈ​യ്ത പ​റ​മ്പി​ൽ ജ​യിം​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​ക​ൾ കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തി. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ്ടി​ച്ചു. വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചു വ​രു​ന്നു​ണ്ട്. പെ​രു​മ്പെ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീകരി ​ച്ചു.മോ​ഷ​ണ​വും സാ​മു​ഹ്യ വി​രു​ദ്ധ​ശ​ല്യ​വും ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ത്രി കാ​ല പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.