വ​ഞ്ചി​പ്പാ​ട്ടി​ൻ ഈ​ര​ടി​ക​ൾ, നാടോടികളും മണവാട്ടികളും വിരുന്നേകി...കോ​ന്നി, പ​ന്ത​ളം മു​ന്നി​ൽ ‌
Thursday, November 21, 2019 10:48 PM IST
റാ​ന്നി: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കാ​നി​രി​ക്കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ന്നി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല മു​ന്നി​ലെ​ത്തി. യു​പി വി​ഭാ​ഗ​ത്തി​ൽ പ​ന്ത​ളം ഉ​പ​ജി​ല്ല​യ്ക്കാ​ണ് ലീ​ഡ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 101 ഇ​ന​ങ്ങ​ളി​ൽ 76ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കോ​ന്നി​ക്ക് 247 പോ​യി​ന്‍റാ​ണു​ള്ള​ത്. 230 പോ​യി​ന്‍റു​മാ​യി റാ​ന്നി ര​ണ്ടാ​മ​തും 221 പോ​യി​ന്‍റു​മാ​യി പ​ത്ത​നം​തി​ട്ട മൂ​ന്നാ​മ​തു​മാ​ണ്.

തി​രു​വ​ല്ല - 215, ആ​റ​ന്മു​ള - 198, മ​ല്ല​പ്പ​ള്ളി - 197, അ​ടൂ​ർ - 186, പ​ന്ത​ളം - 184, കോ​ഴ​ഞ്ചേ​രി - 153, വെ​ണ്ണി​ക്കു​ളം - 125, പു​ല്ലാ​ട് - 98 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ 91 ഇ​ന​ങ്ങ​ളി​ൽ 65 ഫ​ല​ങ്ങ​ളി​ൽ നി​ന്ന് കോ​ന്നി നേ​ടി​യി​ട്ടു​ള്ള​ത് 233 പോ​യി​ന്‍റാ​ണ്. പ​ത്ത​നം​തി​ട്ട 205 പോ​യി​ന്‍റു​മാ​യി ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്.

193 പോ​യി​ന്‍റ് നേ​ടി​യ പ​ന്ത​ള​മാ​ണ് മൂ​ന്നാ​മ​ത്. മ​ല്ല​പ്പ​ള്ളി - 184, തി​രു​വ​ല്ല - 180, റാ​ന്നി - 167, വെ​ണ്ണി​ക്കു​ളം - 163, പു​ല്ലാ​ട് - 161, ആ​റ​ന്മു​ള - 159, അ​ടൂ​ർ - 157, കോ​ഴ​ഞ്ചേ​രി - 134 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ൾ നേ​ടി​യി​ട്ടു​ള്ള പോ​യി​ന്‍റ്. യു​പി വി​ഭാ​ഗ​ത്തി​ൽ 37 ഇ​ന​ങ്ങ​ളി​ൽ 28 ഫ​ല​ങ്ങ​ളി​ൽ നി​ന്ന് 101 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് പ​ന്ത​ളം ഉ​പ​ജി​ല്ല മു​ന്നി​ലെ​ത്തി​യി​ട്ടു​ള്ള​ത്. 95 പോ​യി​ന്‍റു നേ​ടി​യ റാ​ന്നി​യാ​ണ് ര​ണ്ടാ​മ​ത്. പ​ത്ത​നം​തി​ട്ട 90 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​താ​ണ്. കോ​ന്നി - 89, തി​രു​വ​ല്ല - 76, അ​ടൂ​ർ - 75, ആ​റ​ന്മു​ള - 72, വെ​ണ്ണി​ക്കു​ളം - 66. മ​ല്ല​പ്പ​ള്ളി - 61, കോ​ഴ​ഞ്ചേ​രി - 60, പു​ല്ലാ​ട് - 56 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റു നി​ല. ‌

‌കി​ട​ങ്ങ​ന്നൂ​ർ, പ​ന്ത​ളം സ്കൂ​ളു​ക​ൾ മു​ന്നി​ൽ ‌

‌ കി​ട​ങ്ങ​ന്നൂ​ർ, പ​ന്ത​ളം സ്കൂ​ളു​ക​ളാ​ണ് പോ​യി​ന്‍റു നി​ല​യി​ൽ ലീ​ഡ് ചെ​യ്യു​ന്ന​ത്്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സി​ന് 144 പോ​യി​ന്‍റാ​ണു​ള്ള​ത്. ര​ണ്ടാം​സ്ഥാ​ന​ത്ത് കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സാ​ണ് 117 പോ​യി​ന്‍റ്. മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള പ​ന്ത​ളം എ​ൻ​എ​സ്എ​സ് ബി​എ​ച്ച്എ​സ്എ​സി​നും റാ​ന്നി എ​സ്്സി​എ​ച്ച്എ​സ്എ​സി​നും 108 പോ​യി​ന്‍റു​ക​ൾ വീ​ത​വു​മാ​ണു​ള്ള​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​ന്ത​ളം എ​ൻ​എ​സ്എ​സ് ജി​എ​ച്ച്എ​സ്എ​സാ​ണ് ഒ​ന്നാ​മ​ത്. 108 പോ​യി​ന്‍റ്. 100 പോ​യി​ന്‍റു ല​ഭി​ച്ച കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. 80 പോ​യി​ന്േ‍​റാ​ടെ വെ​ണ്ണി​ക്കു​ളം എ​സ്്ബി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്.യു​പി വി​ഭാ​ഗ​ത്തി​ൽ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ യു​പി സ്കൂ​ൾ 34 പോ​യി​ന്േ‍​റാ​ടെ മു​ന്നി​ലെ​ത്തി. 33 പോ​യി​ന്‍റു​മാ​യി മാ​ന്തു​ക ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് ര​ണ്ടാ​മ​തു​ണ്ട്. പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഇ​എം​യു​പി​എ​സ് 31 പോ​യി​ന്‍റും ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് യു​പി​എ​സ് എ​ന്നി​വ 30 പോ​യി​ന്‍റു​ക​ൾ വീ​ത​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ‌