വി​ധി നി​ർ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ നാ​ടോ​ടി​നൃ​ത്തം വേ​ദി​ക്ക​രി​കി​ൽ ത​ർ​ക്കം ‌‌
Thursday, November 21, 2019 10:48 PM IST
റാ​ന്നി: നാ​ടോ​ടി​നൃ​ത്തം മ​ത്സ​ര​ഫ​ല​ത്തെ​ച്ചൊ​ല്ലി വേ​ദി​ക്കു മു​ന്പി​ൽ പ്ര​തി​ഷേ​ധം. ര​ണ്ടാം​ന​ന്പ​ർ വേ​ദി​യാ​യ​സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ നാ​ടോ​ടി നൃ​ത്തം മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ന​ൽ​കി​യ കു​ട്ടി​യു​ടെ അ​ർ​ഹ​ത ചോ​ദ്യം ചെ​യ്ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷ​ക​ർ​ത്താ​വ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. വി​ധി​ക​ർ​ത്താ​ക്ക​ൾ ഒ​ത്തു ക​ളി​ച്ചെ​ന്നും ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച കു​ട്ടി​യു​ടെ മാ​താ​വ് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ സ​മീ​പ​മു​ള്ള അ​ധ്യാ​പ​ക​രെ കൈ​കാ​ണി​ച്ചെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.​തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​മാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ മ​ത്സ​രം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. പോ​ലീ​സ് എ​ത്തി സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​ത്.
ഭ​ര​ത​നാ​ട്യ​ത്തി​ലും ഇ​തേ അ​വ​ഗ​ണ​ന വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ വി​ജ​യ് സു​മേ​ഷി​ന് നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് അ​ച്ഛ​ൻ സു​മേ​ഷ് ആ​രോ​പി​ച്ചു. പോ​ലീ​സി​നും ഡി​ഡി​ഇ യ്ക്കും ​പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​ര​ത​നാ​ട്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ബി ​ഗ്രേ​ഡാ​ണ് വി​ജ​യ് സു​മേ​ഷി​ന് ല​ഭി​ച്ചി​രു​ന്ന​ത്. അ​റ​ബ​ന​മു​ട്ട്, വ​ഞ്ചി​പ്പാ​ട്ട്, പ​രി​ച​മു​ട്ട്, നാ​ട​കം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലും വി​ധി നി​ർ​ണ​യ​ത്തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നു. ‌

‌അ​പ്പീ​ലു​കൾ കൂടുതൽ നാ​ടോ​ടി​ നൃ​ത്ത​ത്തി​ന് ‌‌

റാ​ന്നി: അ​പ്പീ​ലു​ക​ളി​ൽ ഒ​ന്നാം​സ്ഥാ​നം നാ​ടോ​ടി​നൃ​ത്ത​ത്തി​നാ​ണ്. ഇ​ന്ന​ലെ ന​ട​ന്ന നാ​ടോ​ടി​നൃ​ത്തം മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ആ​റ് പേ​രാ​ണ് അ​പ്പീ​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ര​ണ്ടാം സ്ഥാ​നം വ​ഞ്ചി​പ്പാ​ട്ടി​നാ​ണ്. വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ വി​ധി നി​ർ​ണ​യം ചോ​ദ്യം ചെ​യ്ത നാ​ല് അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ 63 അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 2000 രൂ​പ​യാ​ണ് അ​പ്പീ​ൽ ഫീ​സ്. അ​പ്പീ​ലു​ക​ളി​ൽ ഡി​ഡി​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ‌