യു ​ട്യൂ​ബി​ൽ താ​ര​മാ​യ ആ​ദി​ത്യ​ൻ വേ​ദി​യി​ലും തി​ള​ങ്ങി
Thursday, November 21, 2019 10:48 PM IST
റാ​ന്നി: യൂ ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യ ആ​ദി​ത്യ​ൻ, ചെ​ന്പ​ട താ​ള​ത്തി​ൽ ന​ള​ച​രി​തം നാ​ലാം ദി​വ​സം പാ​ടി ക​ഥ​ക​ളി സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ചു.
ശാ​സ്ത്രീ​യ​സം​ഗി​തം ഹൈ​സ്കു​ൾ വി​ഭാ​ഗ​ത്തി​ലും ആ​ദി​ത്യ​നാ​യി​രു​ന്നു ഒ​ന്നാ​മ​തെ​ത്തി​യ​ത്.
ന​ള​ച​രി​തം ആ​ട്ട​ക്ക​ഥ​യി​ൽ ന​ള വേ​ഷം കെ​ട്ടി​യ ബാ​ഹു​ക​നെ തേ​ടി ദ​മ​യ​ന്തി അ​ല​യു​ന്ന മു​ഖാ​രി രാ​ഗ​ത്തി​ലു​ള്ള പ​ദ​മാ​ണ് ആ​ല​പി​ച്ച​ത്.
മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ന്ന ഒ​രു പൊ​തു പ​രി​പാ​ടി​യി​ൽ പാ​ടു​ന്ന ആ​ദി​ത്യ​ന്‍റെ ദൃ​ശ്യം യൂ​ട്യൂ​ബി​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നുഇ​പ്പോ​ൾ ചാ​ന​ൽ ഷോ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഈ ​മി​ടു​ക്ക​ൻമ​ല്ല​പ്പ​ള്ളി സി​എം​എ​സ്എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ക​ണി​പ​റ​ന്പി​ൽ സു​രേ​ഷി​ന്‍റെ​യും ര​ജി​ത​യു​ടെ​യും മ​ക​നാ​യ ആ​ദി​ത്യ​ൻ ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക ജ​യ​ശ്രീ കെ. ​നാ​യ​രു​ടെ കീ​ഴി​ലാ​ണ് സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​ത്.‌