റേ​ഷ​ൻ​ക​ട​ക​ൾ അ​ട​ച്ചി​ടും ‌
Monday, December 2, 2019 11:00 PM IST
‌പ​ത്ത​നം​തി​ട്ട: റേ​ഷ​ൻ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, സ്വ​കാ​ര്യ​വ​ത്ക​ര​ണം ഒ​ഴി​വാ​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച മ​ണ്ണെ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള റേ​ഷ​ൻ​വി​ഹി​തം പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ന​ട​ത്തു​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ജി​ല്ല​യി​ലെ റേ​ഷ​ൻ​ക​ട​ക​ൾ ഇ​ന്ന് അ​ട​ച്ചി​ടും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജോ​ർ​ജ് വ​ട്ട​ക്കാ​വ്, തോ​മ​സ് ഏ​ബ്ര​ഹാം, കെ.​കെ. പ്ര​സ​ന്ന​ൻ, ടി.​സി. ചെ​റി​യാ​ൻ, എ​ൻ.​കെ. ഓ​മ​ന, സ​ജി പാ​ല​ക്കു​ന്നി​ൽ, അ​നി​ൽ മ​ല​യാ​ല​പ്പു​ഴ, ശ​ശി​കു​മാ​ർ, സ​ത്യ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

റേ​ഷ​ന്‍ വി​ത​ര​ണം ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ന​വം​ബ​ര്‍ മാ​സ​ത്തെ വി​ത​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് നാ​ളെ വ​രെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് ല​ഭ്യ​മാ​കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌