ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഇന്ന്
Wednesday, December 4, 2019 11:40 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്നു പ​ത്ത​നം​തി​ട്ട സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും കൂ​ട്ട​ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ച്യു​ത​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്കു​ക, കേ​സി​ന് ദോ​ഷ​ക​ര​മാ​യ വി​ധ​ത്തി​ൽ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും.
ദ​ളി​ത്, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ത​ന്നെ പ്രാ​വ​ർ​ത്തി​ക​ത​ല​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ദ​ളി​ത് കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജു എ​ക്സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മു​ൻ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പ​ഴ​കു​ളം മ​ധു, എം​പി​മാ​ർ, കെ​പി​സി​സി, ഡി​സി​സി, ബി​ഡി​സി, പോ​ഷ​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. മ​നോ​ജ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സാ​നു തു​വ​യൂ​ർ, ദാ​മോ​ദ​ര​ൻ, വി.​ടി. പ്ര​സാ​ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌