പെ​രു​ന്പു​ഴ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു തീ​പി​ടി​ച്ചു, ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ‌‌
Wednesday, December 4, 2019 11:40 PM IST
റാ​ന്നി: റാ​ന്നി പെ​രു​മ്പു​ഴ​യി​ലെ ന്യൂ ​ഗ്രേ​സ് ഇ​ല​ക്ട്രി​ക് ഹാ​ർ​ഡ്‌​വെ​യേ​ഴ്സ് സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ച്ച് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. പെ​രു​മ്പ​ുഴ ആ​ർ. രാ​ജ​ന്‍റെ ക​ട​യി​ലാ​ണ് ഇ​ന്ന​ലെ രാവിലെ ആ​റോ​ടെ പു​ക ഉ​യ​രു​ന്ന​ത് ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോഗ​സ്ഥ​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെട്ടത്.

ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി. ക​ട​യു​ടെ താ​ഴ് പൊ​ട്ടി​ച്ച് ക​ട​യ്ക്കു​ള്ളി​ൽ ക​ട​ന്ന് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ളും പി​വി​സി പൈ​പ്പു​ക​ൾ, പെ​യി​ന്‍റ് മി​ക്സിം​ഗ് മെഷീൻ എ​ന്നി​വയും ക​ത്തി ന​ശി​ച്ചു. ‌