ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല പ​ത്തി​ന്
Thursday, December 5, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല 10ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് നി​ല​വ​റ​ദീ​പം തെ​ളി​ക്ക​ൽ ന​ട​ക്കും വൈ​കു​ന്നേ​രം 5.30ന് ​കാ​ർ​ത്തി​ക സ്തം​ഭം ഉ​യ​ർ​ത്ത​ൽ. പൊ​ങ്കാ​ല ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​ന് ഗ​ണ​പ​തി​ഹോ​മം, നി​ർ​മാ​ല്യ​ദ​ർ​ശ​നം. 8.30ന് ​വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ത്ഥ​ന. തു​ട​ർ​ന്ന് ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​നാ​യ​ർ പൊ​ങ്കാ​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഹ​ർ​ഷ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പൊ​ങ്കാ​ല​യു​ടെ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി അ​ഗ്‌​നി പ​ക​രും.വൈ​കു​ന്നേ​രം 5.30ന് ​ക്ഷേ​ത്രം കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ചെ​ങ്ങ​ന്നൂ​ർ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ എം​പി ആ​യ കേ​ശ​വം അ​നി​ൽ പി​ള്ള​യെ ആ​ദ​രി​ക്കും. യു​എ​ൻ വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ.​സി.​വി.​ആ​ന​ന്ദ​ബോ​സ് കാ​ർ​ത്തി​ക സ്തം​ഭ​ത്തി​ൽ അ​ഗ്‌​നി പ​ക​രും.
ആ​യി​ര​ത്തി​ല​ധി​കം ക്ഷേ​ത്ര വോ​ള​ണ്ടി​യ​ർ​മാ​ർ ഭ​ക്ത​ർ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കും. സ്ഥി​രം സം​വി​ധാ​ന​ങ്ങ​ൾ​ക്കു പു​റ​മെ താ​ത്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. പോ​ലീ​സ്, കെ​എ​സ്ആ​ർ​ടി​സി, ആ​രോ​ഗ്യ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഫ​യ​ർ​ഫോ​ഴ്‌​സ്, കെ​എ​സ്ഇ​ബി, ജ​ല അ​ഥോ​റി​റ്റി, എ​ക്‌​സൈ​സ്, ജ​ല ഗ​താ​ഗ​തം, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സേ​വ​നം ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജീ​ക​രി​ക്കും. പാ​ർ​ക്കിം​ഗി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.
ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ കെ.​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, പി​ആ​ർ​ഒ സു​രേ​ഷ് കാ​വും​ഭാ​ഗം, ഉ​ത്സ​വ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ശ്കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​കു​ലം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.