തി​രു​വ​ല്ല​യി​ൽ 10,000 രൂ​പയുടെ ഇ​ര​ട്ടി​പ്പ്, തി​രി​കെ പി​ടി​ച്ച​ത് 24,64,100 രൂ​പ
Thursday, December 5, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യം തി​രി​കെ പി​ടി​ക്കു​ന്ന റ​വ​ന്യു​വ​കു​പ്പ് തി​രു​വ​ല്ല താ​ലൂ​ക്കി​ൽ 44 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ന​ൽ​കി 24,64,100 രൂ​പ തി​രി​കെ​പി​ടി​ച്ചു. അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​തും അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ​തു​മാ​യ തു​ക​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഒ​ക്ടോ​ബ​ർ 30ഓ​ടു​കൂ​ടി പൂ​ർ​ണ​മാ​യും തി​രി​കെ പി​ടി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.
പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് പ്രാ​ഥ​മി​ക​മാ​യി അ​നു​വ​ദി​ച്ച 10,000 രൂ​പ​യാ​യി​രു​ന്നു ഇ​തി​ലേ​റെ​യും. ഈ ​തു​ക ര​ണ്ടു​പ്രാ​വ​ശ്യം വ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ​താ​ണെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും വേ​ഗ​ത്തി​ൽ അ​റി​യാ​നാ​കും. അ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ അ​വ​ർ തു​ക തി​രി​കെ അ​ട​ച്ചു.
എ​ന്നാ​ൽ വീ​ട് ന​ഷ്ട​മാ​യ​വ​ർ​ക്കും ഭാ​ഗി​ക​മാ​യി ത​ക​രാ​റു​ണ്ടാ​യ​വ​ർ​ക്കു​മു​ള്ള തു​ക അ​ന​ധി​കൃ​ത​മാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ മാ​ർ​ഗ​മി​ല്ല. ആ​ദ്യ​ഗ​ഡു​വാ​യി അ​നു​വ​ദി​ച്ച തു​ക​യ്ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.
പി​ന്നീ​ട് ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം ന​ൽ​കി​യ​ത​ല്ലാ​തെ എ​ത്ര തു​ക അ​നു​വ​ദി​ച്ചു​വെ​ന്നോ മ​റ്റോ അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു കാ​ര​ണം ല​ഭി​ച്ച​ത് അ​ധി​ക തു​ക​യാ​ണോ​യെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു വ്യ​ക്ത​മ​ല്ല.
ക​ണ​ക്കു​ക​ളി​ൽ പി​ഴ​വു​ണ്ടാ​യ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു തു​ക തി​രി​കെ പി​ടി​ക്കാ​ൻ ശ്ര​മ​മാ​രം​ഭി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ വീ​ടും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​മാ​യ പ​ല​ർ​ക്കും മ​തി​യാ​യ സ​ഹാ​യ​മാ​യി​രു​ന്നി​ല്ല ആ​ദ്യം ല​ഭി​ച്ച​ത്. ഇ​വ​ർ അ​പ്പീ​ലു​ക​ൾ ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് തു​ക വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ വ​ർ​ധി​പ്പി​ച്ച തു​ക​യ്ക്കൊ​പ്പം ആ​ദ്യം ന​ൽ​കി​യ ഗ​ഡു കൂ​ടി ന​ൽ​കി​യെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ത​ല വി​ശ​ദീ​ക​ര​ണം.
എ​ന്നാ​ൽ ആ​ദ്യം ന​ൽ​കി​യ തു​ക​യെ സം​ബ​ന്ധി​ച്ചോ പി​ന്നീ​ട് അ​നു​വ​ദി​ച്ച തു​ക​യെ സം​ബ​ന്ധി​ച്ചോ ഉ​ള്ള ഉ​ത്ത​ര​വു​ക​ളൊ​ന്നും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ 36 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ധി​ക​മാ​യി ന​ൽ​കി​യ തു​ക​യാ​ണ് തി​രി​കെ പി​ടി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തി​ൽ 15 ഗു​ണ​ഭോ​ക്താ​ക്ക​ൾ 6,45,000 രൂ​പ തി​രി​കെ അ​ട​ച്ചു​വെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന 16,80,000 രൂ​പ 21 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും തി​രി​കെ ഈ​ടാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ ധ​ന​സ​ഹാ​യം തി​രി​കെ അ​ട​യ്ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്നും സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​നു​വ​ദി​ച്ച അ​ർ​ഹ​മാ​യ തു​ക​യ്ക്ക് പു​റ​മേ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ അ​ധി​ക തു​ക തി​രി​കെ അ​ട​യ്ക്കാ​ൻ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്ഥ​രാ​ണെ​ന്നു​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട്. ഉ​ദ്യോ​ഗ​സ്ഥ​ത​ല വീ​ഴ്ച​യ്ക്ക് ഇ​പ്പോ​ൾ പ്ര​ള​യ​ബാ​ധി​ത​രാ​ണ് ബ​ലി​യാ​ടാ​കു​ന്ന​ത്.
മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട ഇ​വ​ർ​ക്ക് ല​ഭി​ച്ച സ​ഹാ​യം മു​ഴു​വ​നും വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ജീ​വ​നോ​പാ​ധി​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു വി​നി​യോ​ഗി​ച്ചു.
ഇ​പ്പോ​ൾ തു​ക തി​രി​ച്ച​ട​യ്ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.