വി​പ​ണി​യി​ൽ റോളില്ലാ​തെ സ​പ്ലൈ​കോ
Sunday, December 8, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ വി​ല്പ​ന​ശാ​ല​ക​ളും ആ​ധു​നി​ക​വ​ത്ക​ര​ണ​വു​മാ​യി കോ​ടി​ക​ൾ ചെ​ല​വി​ടു​ന്ന സ​പ്ലൈ​കോ​യ്ക്ക് വി​പ​ണി​യി​ൽ ഇ​ട​പെ​ട്ട് വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നാ​കു​ന്നി​ല്ല.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ​ആ​ഴ്ച സ​പ്ലൈ​കോ ആ​ധു​നി​ക നാ​ല് വി​ല്പ​ന​ശാ​ല​ക​ളാ​ണ് തു​റ​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ല​ട​ക്കം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു ക്ഷാ​മ​മാ​ണ്.
സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ എം​ആ​ർ​പി വി​ല​യി​ൽ നി​ന്ന് ഒ​രു രൂ​പ കു​റ​ച്ച് ന​ൽ​കു​ക മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ൾ ഇ​പ്പോ​ൾ വി​പ​ണി​യി​ൽ നി​ർ​വ​ഹി​ക്കു​ന്ന ചു​മ​ത​ല.കു​ത്ത​രി, പ​ച്ച​രി, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ക​ട​ല, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളൊ​ന്നും സ​പ്ലൈ​കോ, മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മ​ല്ല. ഇ ​ടെ​ൻ​ഡ​റി​ലൂ​ടെ​യാ​ണ് സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​തി​ലു​ണ്ടാ​യ പി​ഴ​വാ​ണ് ക്ഷാ​മ​ത്തി​നു കാ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു.
പ​ക്ഷേ ക്ഷാ​മം തു​ട​ങ്ങി​യി​ട്ട് മാ​സം ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല. പൊ​തു​വി​പ​ണ​യി​ൽ സാ​ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്പോ​ഴാ​ണ് സ​പ്ലൈ​കോ​യി​ലെ ക്ഷാ​മ​മെ​ന്ന​തും ശ്ര​ദ്ധേ​യം.
ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക വി​പ​ണി​ക​ൾ തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​നം സ​പ്ലൈ​കോ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ​യും സ​ബ്സി​ഡി നി​ര​ക്കി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന പ്ര​തീ​ക്ഷ സ​പ്ലൈ​കോ​യ്ക്കി​ല്ല. സാ​ധാ​ര​ണ നി​ല​യി​ൽ പൊ​തു​വി​പ​ണി​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്പോ​ൾ സ​പ്ലൈ​കോ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​പ​ണി​യി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക​യും ഉ​ത്സ​വ​കാ​ല​ത്ത് പ്ര​ത്യേ​ക വി​പ​ണി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു ആ​ശ്വാ​സം.
സ​പ്ലൈ​കോ പ്ര​ത്യേ​ക വി​പ​ണി​ക​ളി​ൽ കേ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.
സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ 500 ക്രി​സ്മ​സ് വി​പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ർ​ട്ടി​കോ​ർ​പ് പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ളും ക്രി​സ്മ​സ് വി​പ​ണി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​കി​ല്ല.
പ​ച്ച​ക്ക​റി​ക​ളു​ടെ ക്ഷാ​മ​വും വി​ല​വ​ർ​ധ​ന​യും കാ​ര​ണം നി​ല​വി​ൽ ഹോ​ർ​ട്ടി​കോ​ർ​പും പു​തി​യ പ​ദ്ധ​തി​ക​ളേ​റ്റെ​ടു​ക്കു​ന്നി​ല്ല.ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​യ റേ​ഷ​ൻ​ക​ട​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. പ​ച്ച​രി ഈ ​മാ​സം ല​ഭി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. കു​ത്ത​രി ആ​വ​ശ്യാ​നു​സ​ര​ണം സ്റ്റോ​ക്കു​ള്ള​താ​യി പ​റ​യു​ന്നു.
അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യും മു​ൻ​ഗ​ണ​നാ​വി​ഭാ​ഗം, പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി കാ​ർ​ഡു​ക​ൾ​ക്ക് സൗ​ജ​ന്യ​നി​ര​ക്കി​ലും മു​ൻ​ഗ​ണ​ന ഇ​ത​ര​വി​ഭാ​ഗ​ത്തി​ന് നി​ശ്ചി​ത വി​ല​യി​ലും കു​ത്ത​രി ല​ഭി​ക്കും.
ഗോ​ത​ന്പു പൊ​ടി അ​ല്ലാ​തെ മ​റ്റു സാ​ധ​ന​ങ്ങ​ളും റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ​ല്ല. നി​ശ്ചി​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കു മാ​ത്രം മ​ണ്ണെ​ണ്ണ ല​ഭി​ക്കും. ക്രി​സ്മ​സി​നു പോ​ലും സ്പെ​ഷ​ൽ പ​ഞ്ച​സാ​ര വി​ത​ര​ണ​മു​ണ്ടാ​കി​ല്ല.
എ​എ​വൈ കാ​ർ​ഡു​ട​മ​ക​ൾ​ക്കു നി​ശ്ചി​ത വി​ഹി​ത​മാ​യ ഒ​രു കി​ലോ​ഗ്രാം പ​ഞ്ച​സാ​ര ന​ൽ​കും.