അ​രു​വി​ക്കു​ഴി വി​നോ​ദ​സ​ഞ്ചാ​ര ​കേ​ന്ദ്ര​ത്തി​ലേ​ക്ക് 25 ല​ക്ഷ​ത്തി​ന്‍റെ റോ​ഡ് ന​വീ​ക​ര​ണം
Monday, December 9, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: കു​റി​യ​ന്നൂ​ർ കോ​ള​ഭാ​ഗം -അ​രു​വി​ക്കു​ഴി റോ​ഡ് ര​ണ്ടു ഘ​ട്ട​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​ന​രു​ദ്ധ​രി​ക്കും. ഒ​ന്നാം​ഘ​ട്ട​മാ​യി 10 ല​ക്ഷ​വും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 15 ല​ക്ഷ​വും ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കും കോ​ള​ഭാ​ഗം മു​ത​ൽ അ​രു​വി​ക്കു​ഴി വ​രെ​യു​ള്ള റോ​ഡ് ര​ണ്ടു ഘ​ട്ട​മാ​യി പു​ന​രു​ദ്ധ​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യ്ക്കാ​ണ് അം​ഗീ​കാ​രം.
ഒ​ന്നാം​ഘ​ട്ട​മാ​യി 10 ല​ക്ഷ​വും ര​ണ്ടാം​ഘ​ട്ട​മാ​യി 15 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ക്കു​ക. റോ​ഡ് പൂ​ർ​ണ​മാ​യി റീ ​ടാ​റിം​ഗ് ന​ട​ത്തി, സൈ​ഡ്കെ​ട്ട്, ഐ​റീ​ഷ് ഡ്രെ​യി​ൻ എ​ന്നി​വ​യ്ക്കാ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ച​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഡി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.
പു​ലി​പ്പാ​റ അ​രു​വി​ക്കു​ഴി റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണി​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ള്ള​ക്കു​ഴി - ത​ടീ​ത്ര​പ്പ​ടി റോ​ഡ്, മു​ക്ക​ട -നി​ര​ന്ന​നി​ല​ത്ത് റോ​ഡ് എ​ന്നി​വ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. കോ​ള​ഭാ​ഗം - അ​രു​വു​ക്കു​ഴി റോ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടു​ത്തെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് പു​തി​യ ഉ​ണ​ർ​വും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.
പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ച​ര​ൽ​കു​ന്നി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട സ്ഥ​ല​ത്ത് എ​ത്തു​ന്ന​തി​നും പാ​ത സ​ഹാ​യ​ക​ര​മാ​ണ്.
അ​രു​വി​ക്കു​ഴി - കോ​ള​ഭാ​ഗം റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ പ​റ​ഞ്ഞു.