ശാ​സ്ത്ര​ജാ​ല​കം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, December 9, 2019 10:53 PM IST
മ​ല്ല​പ്പ​ള്ളി: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്ര​ജാ​ല​കം പ​രി​പാ​ടി തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ ന​ട​ന്നു.
വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​റു​പ​തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ ഉദ്ഘാടനം ചെയ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജു.​ടി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ ബി. ​അ​ബു​രാ​ജ്, ക​ഐ​സ്സി​എ​സ്ടി​ഇ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ശാ​സ്ത്ര​ജാ​ല​കം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡോ.​റാ​ണി ആ​ർ. നാ​യ​ർ, കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെ​സി​യ​മ്മ കു​ര്യ​ൻ, സു​വോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​വി​ജ​യ​ല​ക്ഷ്മി, ഐ​ക്യു​എ​സി കോ​ഡി​നേ​റ്റ​ർ ഡോ. ​തോം​സ​ണ്‍.​കെ. അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്ന​ദാ​നം ന​ട​ത്തും

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാമ​ത് ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​രം​വേ​ലി തു​ണ്ട​ഴം മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് നാ​ളെ രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ ന ​ഹാ​സ് പ​ത്ത​നം​തി​ട്ട അ​റി​യി​ച്ചു.