റി​സ​ര്‍​വോ​യ​റു​ക​ളി​ലെ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി ‌
Saturday, December 14, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അം​ഗീ​കാ​രം ന​ല്‍​കി​യ റി​സ​ര്‍​വോ​യ​റു​ക​ളി​ലെ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പെ​രു​ന്തേ​ന​രു​വി റി​സ​ര്‍​വോ​യ​റി​ല്‍ കാ​ര്‍​പ്പ് മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ച്ചു.

ര​ണ്ടു ല​ക്ഷം കാ​ര്‍​പ് മ​ത്സ്യ​വി​ത്തു​ക​ളാ​ണ് നി​ക്ഷേ​പി​ച്ച​ത്. ഫി​ഷ​റീ​സ്‌ വ​കു​പ്പ് ഹാ​ച്ച​റി​ക​ള്‍ ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​ത്സ്യ​വി​ത്ത് ല​ഭ്യ​മാ​ക്കി. അ​നി​യ​ന്ത്രി​ത​വും അ​ശാ​സ്ത്രീ​യ​വു​മാ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ളി​ലൂ​ടെ​യും ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​ലൂ​ടെ​യും പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യസ​മ്പ​ത്ത് ശോ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ ശാ​സ്ത്രീ​യ​മാ​ക്കു​ക​യും ജ​ല മ​ലി​നീ​ക​ര​ണ തോ​ത് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ മ​ത്സ്യ സ​മ്പ​ത്ത് പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും ഫി​ഷ​റീ​സ്‌​വ​കു​പ്പ് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ദി​ക​ളി​ല്‍ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പം ന​ട​ത്തി​വ​രു​ക​യാ​ണ്.
ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ​വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ജ​ന​വി​ഭാ​ഗം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന റി​സ​ര്‍​വോ​യ​റു​ക​ളി​ല്‍ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​ലൂ​ടെ ജ​ലാ​ശ​യ​ത്തി​ലെ മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കു​ക​യും പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2018-19 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2018 ഡി​സം​ബ​റി​ല്‍ ക​ക്കി റി​സ​ര്‍​വോ​യ​റി​ല്‍ നാ​ട​ന്‍ മ​ത്സ്യ ഇ​ന​ങ്ങ​ളാ​യ ക​രി​മീ​ന്‍, മ​ഞ്ഞ​ക്കൂ​രി, ക​ല്ലേ​മു​ട്ടി എ​ന്നി​വ​യു​ടെ 26000 മ​ത്സ്യ​വി​ത്തു​ക​ള്‍ നി​ക്ഷേ​പി​ച്ചി​രു​ന്നു.

2019-20 വ​ര്‍​ഷ​ത്തി​ല്‍ 3.13 ല​ക്ഷം​രൂ​പ വ​ക​യി​രു​ത്തി മ​റ്റ് റി​സ​ര്‍​വോ​യ​റു​ക​ളി​ലും മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ലി​സ​ബ​ത്ത് അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ മെം​ബ​ര്‍ എം.​ജി. ക​ണ്ണ​ന്‍, ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ര്‍ എ​സ്. പ്രി​ന്‍​സ്, റി​സ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റ്, ഫി​ഷ​റീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, അ​ക്വാ ക​ള്‍​ച്ച​ര്‍ പ്രൊ​മോ​ട്ട​ര്‍, ഫി​ഷ​റീ​സ് വ​കു​പ്പ് ഹാ​ച്ച​റി ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌