കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ത്തും വെ​ളി​ച്ചം വി​ത​റി മി​നിമാ​സ്റ്റ് ലൈ​റ്റു​ക​ൾ
Saturday, December 14, 2019 11:09 PM IST
പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു.
പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വെ​ളി​ച്ച​ക്കു​റ​വി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 17 പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.
കു​മ്പ​നാ​ട് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ജം​ഗ്ഷ​ൻ, അ​യി​ര​ക്കാ​വ്, നെ​ല്ലി​മ​ല മോ​ളി​യ്ക്ക​മ​ല, ചെ​മ്പ​ശേ​രി​പ്പ​ടി, ഡൈ​മു​ക്ക്, മീ​നാ​റും​കു​ന്ന് കു​രി​ശു​മൂ​ട് ജം​ഗ്ഷ​ൻ, ക​ട​പ്ര മ​ല​ന​ട ക്ഷേ​ത്രം ജം​ഗ്ഷ​ൻ, കോ​യി​പ്രം ചെ​റു​വ​ള്ളി​പ്പ​ടി ജം​ഗ്ഷ​ൻ, നെ​ല്ലി​ക്ക​ൽ അ​മ്പ​ല​പ്പ​ടി, പൂ​വ​ത്തൂ​ർ ജം​ഗ്ഷ​ൻ, വ​ര​യ​ന്നൂ​ർ, ഉ​ള്ളൂ​ച്ചി​റ, തെ​റ്റു​പാ​റ, പു​ല്ലാ​ട് മാ​ർ​ക്ക​റ്റ്, പു​ല്ലാ​ട് വ​ട​ക്കേ​ക​വ​ല, കു​റ​വ​ൻ​കു​ഴി, പു​ര​യി​ട​ത്തി​ൻ​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത് നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. 13.5 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 17 ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും 17 വാ​ർ​ഡു​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം തേ​ടി​യ​തി​നു ശേ​ഷ​മാ​ണ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റ് സ​ഹ​ക​ര​ണ​ത്തോ​ടെ 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും എ​ൽ​ഇ​ഡി തെ​രു​വുവി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യും അ​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത് അ​റി​യി​ച്ചു. ‌