സ​മ​ഗ്ര ആ​ശു​പ​ത്രി ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി ‌
Sunday, December 15, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, യു​എ​ന്‍​ഡി​പി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​ത്തി​ലെ പ​തി​നാ​ല് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.
ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​യോ ഹാ​സ​ര്‍​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​ല്‍. ഷീ​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.
പ​രി​ശീ​ല​ന​ത്തി​നു ജി​യോ ഹ​സാ​ര്‍​ഡ്സി​ന്‍റെ ദു​ര​ന്ത ല​ഘൂ​ക​ര​ണ സ്‌​പെ​ഷ​ലി​സ്റ്റ് പ്ര​ണ​വ് സേ​ഥി നേ​തൃ​ത്വം ന​ല്‍​കി. ദു​ര​ന്ത നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍ ബീ​നാ​റാ​ണി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സി എ​സ്. ന​ന്ദി​നി, ആ​ര്‍​എം​ഒ ഡോ. ​ആ​ശി​ഷ് മോ​ഹ​ന്‍​കു​മാ​ര്‍, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ എം.​ജി രാ​ജേ​ഷ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​ജ​ന്‍ മാ​ത്യൂ​സ്, ദു​ര​ന്ത നി​വാ​ര​ണം വി​ഭാ​ഗം ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് സു​രേ​ഷ് കു​മാ​ര്‍, യു​എ​ന്‍​ഡി​പി ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​നി തോ​മ​സ് ഇ​ടി​ക്കു​ള, ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ജി.​എ​ല്‍ ഗോ​പി​ക, സ്ഫി​യ​ര്‍ ഇ​ന്ത്യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സ​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വി​ വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​കാ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്കി​യ​ത്.
പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യു​ടെ ദു​ര​ന്ത ല​ഘൂ​ക​ര​ണ ആ​സൂ​ത്ര​ണ രേ​ഖ ത​യാ​റാ​ക്കും. ‌