അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ഞ്ഞി​മ​രം മു​റി​ച്ചു​നീ​ക്കും
Tuesday, January 14, 2020 11:04 PM IST
മ​ല്ല​പ്പ​ള്ളി: സി​എം​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ജം​ഗ്ഷ​നി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന പ​ഞ്ഞി​മ​രം വെ​ട്ടി​മാ​റ്റാ​ൻ തീ​രു​മാ​നം.
ക​ഴി​ഞ്ഞ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ മു​ന്നി​ലേ​ക്ക് ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തെ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
തു​ട​ർ​ന്ന് മ​ല്ല​പ്പ​ള്ളി ത​ഹ​സീ​ൽ​ദാ​രു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് മ​രം മു​റി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യ​ത്.
ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വൈ​ദ്യു​തി വ​കു​പ്പ്, പോ​ലീ​സ്, ആ​ർ​ടി​ഒ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.​കെ. ജാ​സ്മി​നും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ശാ​ലി​നി​യും അ​റി​യി​ച്ചു.
ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​ൻ എ​ഴു​മ​റ്റൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ ള്ള വാ​ഹ​ന​ങ്ങ​ൾ ചേ​ർ​ത്തോ​ട് - മു​ര​ണി - തി​രു​മാ​ലി​ട ക്ഷേ​ത്രം വ​ഴി​യും കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ജോ​ർ​ജ് മാ​ത്ത​ൻ ആ​ശു​പ​ത്രി​പ്പ​ടി - പ​രു​ത്തി​പ്പാ​ലം വ​ഴി​യും തി​രി​ച്ചു​വി​ടും.