ഡി​സി​സി​യു​ടെ ഭാ​ര​ത് ബ​ചാ​വോ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല​യ്ക്ക് 18നു ​തു​ട​ക്കം
Wednesday, January 15, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ​യും ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ഭാ​ര​ത് ബ​ചാ​വോ ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല ജി​ല്ലാ പ​ദ​യാ​ത്ര 18 മു​ത​ൽ ഫെ​ബ്രു​വ​രി 18 വ​രെ ന​ട​ക്കും.
ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ജാ​ഥ എ​ത്തി​ച്ചേ​രു​മെ​ന്ന് ഡി​സി​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ദ​യാ​ത്ര റാ​ന്നി​ചാ​ത്ത​ൻ​ത​റ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ച്ച് നൂ​റു​ക​ണ​ക്കി​ന് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ട് ഫെ​ബ്രു​വ​രി 18 ന് ​അ​ടൂ​രി​ൽ സ​മാ​പി​ക്കും. ആ​ദ്യ​ദി​ന​ത്തി​ലെ സ​മാ​പ​നം വെ​ച്ചൂ​ച്ചി​റ​യി​ലാ​ണ്.
ര​ണ്ടാം​ദി​ന​ത്തി​ൽ അ​ത്തി​ക്ക​യ​ത്തു നി​ന്നും ആ​രം​ഭി​ച്ച് വ​ട​ശേ​രി​ക്ക​ര​യി​ൽ സ​മാ​പി​ക്കും. 29ന് ​തി​രു​വ​ല്ലാ​യി​ലും ഫെ​ബ്രു​വ​രി അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട​യി​ലും വി​പു​ല​മാ​യപൊ​തു സ​മ്മേ​ള​ന​ങ്ങ​ൾ പ്ര​ക​ട​ന​ത്തോ​ടെ ന​ട​ത്തും.
ഫെ​ബ്രു​വ​രി 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ടൂ​രി​ൽ നി​ർ​വ​ഹി​ക്കും.
30ന് ​ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ ഭൂ​പ​ട​വും സൃ​ഷ്ടി​ക്കും. കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം എ.​കെ. ആ​ന്‍റ​ണി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മു​കു​ൾ വാ​സി​ക്, കെ.​സി. വേ​ണു​ഗോ​പാ​ൽ, രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ, എം​പി മാ​ർ, എം​എ​ൽ​എ മാ​ർ എ​ന്നി​വ​ർ പ​ദ​യാ​ത്ര​യി​ൽ വി​വി​ധ​ദി​വ​സ​ങ്ങ​ളി​ലെ ഉ​ദ്ഘാ​ട​ന, സ​മാ​പ​ന യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. പ​ദ​യാ​ത്ര​യി​ൽ 100 പേ​ർ സ്ഥി​ര അം​ഗ​ങ്ങ​ളാ​യി പ​ങ്കെ​ടു​ക്കും.
ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​ദ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന​ത്. ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഭ​ര​ണ​ക​ക​ക്ഷി​യാ​യ എ​ൽ​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നി​ട്ടും ജി​ല്ല​യു​ടെ വി​ക​സ​ന​രം​ഗ​ത്ത് യാ​തൊ​രു മു​ന്നേ​റ്റ​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ആ​വി​ഷ്ക​രി​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പോ​ലും ന​ഷ്ട​മാ​ക്കി.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് ല​ഭ്യ​മ​ല്ലാ​താ​യ​തോ​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​റു​മാ​റാ​യെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.
ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ​സ​ലാം, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, വി.​ആ​ർ. സോ​ജി, റി​ങ്കു​ചെ​റി​യാ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.