അ​രു​വാ​പ്പു​ല​ത്തെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ്
Thursday, January 16, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: അ​രു​വാ​പ്പു​ലം പ​ട​പ്പ​യ്ക്ക​ലി​ൽ എ​ട്ടാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​ക്കു​വേ​ണ്ടി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ന്നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​നി​ൽ വ​ർ​ഗീ​സ് ആ​ന്‍റ​ണി​യും യു​ഡി​എ​ഫ് മെം​ബ​ർ​മാ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഗ്രാ​മ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് അ​ങ്ക​ണ​വാ​ടി​ക്ക് കെ​ട്ടി​ടം പ​ണി​ത​ത്. ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​റു​കാ​ര​ൻ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് താ​ക്കോ​ൽ കൈ​മാ​റി​യി​ട്ടി​ല്ല.
കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​ങ്ക​ണ​വാ​ടി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി കൂ​ടി നി​ശ്ച​യി​ച്ച് പ​രി​പാ​ടി പ്ര​കാ​ര​മ​ല്ല ഇ​ന്നു ന​ട​ക്കു​ന്ന​ത്. എം​പി ഉ​ദ്ഘാ​ട​ക​നും എം​എ​ൽ​എ അ​ധ്യ​ക്ഷ​നു​മാ​യി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും വാ​ർ​ഡ് മെം​ബ​ർ അ​ന്പി​ളി രാ​ജു​വി​ന്‍റെ എ​തി​ർ​പ്പു കാ​ര​ണം പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്താ​ൽ മ​തി​യെ​ന്നു നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​നു വി​രു​ദ്ധ​മാ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യാ​ണ് ഇ​ന്ന് ഉ​ദ്ഘാ​ട​ക​നാ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് അ​റി​വി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റോ​ടു വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞി​ട്ടു​ണ്ട്.
അ​ങ്ക​ണ​വാ​ടി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യ​തും പി​ന്നീ​ട് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നാ​യി 17 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച​തും പ​ഞ്ചാ​യ​ത്താ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ലു​ല​ക്ഷം രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. എം​പി, എം​എ​ൽ​എ ഫ​ണ്ടു​ക​ളോ മ​റ്റ് സ​ർ​ക്കാ​ർ പ​ണ​മോ വി​നി​യോ​ഗി​ച്ചി​ട്ടി​ല്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക​ക്ഷ​ണ​മി​ല്ലാ​തെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ പ​ങ്കെ​ടു​ക്കു​ന്ന​ത് പ്രൊ​ട്ട​ക്കോ​ൾ ലം​ഘ​ന​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ പാ​ർ​ട്ടി സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു.
പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​മാ​ണ് നേ​ര​ത്തെ​യു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നു വ്യ​തി​ച​ലി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​റും പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധി​കാ​രാ​വ​കാ​ശ​ങ്ങ​ളി​ൽ എം​എ​ൽ​എ ന​ട​ത്തി​യി​ട്ടു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി, നി​യ​മ​സ​ഭ സ്പീ​ക്ക​ർ, ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.
ഇ​ന്നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​നം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും കെ​ട്ടി​ടം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ എ​ല്ലാം പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ തോ​മ​സ്, മെം​ബ​ർ​മാ​രാ​യ ജോ​യി തോ​മ​സ്, വി​മ​ൽ​കു​മാ​ർ, സി.​ജി. ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.