വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ല്പി​ക്ക​രു​ത്: കെ​പി​എ​സ്ടി​എ
Sunday, January 19, 2020 10:07 PM IST
കോ​ന്നി: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ല്പി​ക്കു​ന്ന​വ ആ​ക​രു​തെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ക​ൾ അ​ട​ക്കം പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​കാ​ശ​മാ​ണ്. അ​തു നി​ഷേ​ധി​ച്ചാ​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ലു​ക്ഷി​ത​മാ​കും.
ജീ​വി​ത ചെ​ല​വേ​റി​യി​ട്ടും ഇ​ട​ക്കാ​ല ആ​ശ്വാ​സം ആ​വ​ശ്യ​പ്പെ​ടാ​ത്ത ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ നെ​റി​കേ​ടി​നെ ജീ​വ​ന​ക്കാ​ർ വി​ല​യി​രു​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ജി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ്യോ​തി​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. സ​ദാ​ശി​വ​ൻ​പി​ള്ള, എ​സ്. പ്രേം, ​ഫി​ലി​പ്പ് ജോ​ർ​ജ്, ഫ്രെ​ഡി ഉ​മ്മ​ൻ, ര​ജി​ത ആ​ർ. നാ​യ​ർ, കെ.​പി. തോ​മ​സ്, ശ്യാം ​എ​സ്. കോ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. ജ്യോ​തി​ഷ് - പ്ര​സി​ഡ​ന്‍റ്, ജി. ​ര​ഞ്ജി​നി - സെ​ക്ര​ട്ട​റി, എ​സ്. ഷെ​രീ​ഫ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.