പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കും​വ​രെ പ്ര​ക്ഷോ​ഭം തു​ട​രും: പി.​ജെ. കു​ര്യ​ൻ
Monday, January 20, 2020 10:57 PM IST
റാ​ന്നി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തു വ​രെ കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മ​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യു​ടെ മൂ​ന്നാം ദി​വ​സ​ത്തെ പ​ദ​യാ​ത്ര റാ​ന്നി മ​ന്ദ​മ​രു​തി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫെ​ബ്രു​വ​രി 18 ന് ​അ​ടൂ​രി​ൽ പ​ദ​യാ​ത്ര സ​മാ​പി​ക്കു​ബോ​ൾ ജി​ല്ല​യി​ലെ മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ​ഴ​വ​ങ്ങാ​ടി ടൗ​ൺ പ്ര​സി​ഡ​ന്‍റ് എ.​ടി. ജോ​യി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി മ​റി​യാ​മ്മ ചെ​റി​യാ​ൻ, റി​ങ്കു ചെ​റി​യാ​ൻ, അ​ഹ​മ്മ​ദ് ഷാ, ​ജി. സ​തീ​ഷ്ബാ​ബു, സ​തീ​ഷ് പ​ണി​ക്ക​ർ, എ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, എം.​ജി. ക​ണ്ണ​ൻ, ലി​ജു ജോ​ർ​ജ്, പ്ര​കാ​ശ് തോ​മ​സ്, മാ​ത്യു പാ​റ​യ്ക്ക​ൽ, എ.​ജി ആ​ന​ന്ദ​ൻ​പി​ള്ള, ടി.​സി. തോ​മ​സ്, ഷാ​ജി നെ​ല്ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.സ​മാ​പ​ന സ​മ്മേ​ള​നം കി​ക്കോ​ഴൂ​രി​ൽ ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ചാ​ണ്ടി ഉ​മ്മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ദ​യാ​ത്ര​യു​ടെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് എ​ഴു​മ​റ്റൂ​ർ ബ്ലോ​ക്കി​ലെ പ്ലാ​ങ്ക​മ​ണ്ണി​ൽ നി​ന്നാ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് എ​ഴു​മ​റ്റൂ​രി​ൽ സ​മാ​പി​ക്കും.