കൊ​യ്ത്തു​പാ​ട്ടി​ന്‍റെ സ്മ​ര​ണ​ക​ളി​ൽ ക​ര​നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ്
Monday, January 20, 2020 10:57 PM IST
കോ​ഴ​ഞ്ചേ​രി : കൊ​യ്ത്ത് പാ​ട്ടി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ര്‍​ത്തി ക​ര​നെ​ല്‍ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ്. വ്യ​വ​സാ​യി​യും ജൈ​വ​ക​ര്‍​ഷ​ക​നും കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം​വു​മാ​യ അ​ജ​യ​കു​മാ​ര്‍ വ​ല്യു​ഴ​ത്തി​ന്‍റെ വീ​ടി​ന് പി​ന്നി​ലെ ക​ര​ഭൂ​മി​യി​ല്‍ നി​ന്നാ​ണ് ആ​ഘോ​ഷ​പൂ​ർ​വം വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.കാ​ർ​ഷി​ക അ​തി​ജീ​വ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ന​ട​ന്ന വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​യി മാ​റി.

മ​ത്സ്യം വി​ള​യു​ന്ന ജ​ലാ​ശ​യം പി​ന്നി​ലും മു​മ്പി​ല്‍ ക​ണി​കാ​ണാ​ന്‍ ക​റ​വ​പ്പ​ശു​ക്ക​ളു​ടെ തൊ​ഴു​ത്തും നി​ർ​മി​ച്ച വീ​ടി​ന്‍റെ ചു​റ്റി​ലു​മാ​ണ് വൈ​വി​ധ്യ​മാ​ര്‍​ന്ന കാ​ര്‍​ഷി​ക വി​ള​ക​ള്‍ സ​മൃ​ദ്ധ​മാ​യി നി​ല്‍​ക്കു​ന്ന​ത്. ആ​ദ്യം വി​ള​വെ​ടു​ത്ത​താ​ക​ട്ടെ മു​പ്പ​ത്ത് സെ​ന്‍റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത ക​ര​നെ​ല്ലാ​ണ്. നാ​ട​ന്‍ നെ​ല്‍​വി​ത്ത് വി​ത​ച്ച് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും വ​ള​മാ​യി ന​ല്‍​കി. കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ങ്കി​ലും കീ​ട​നാ​ശി​നി പ്ര​യോ​ഗി​ച്ചി​ല്ല. മ​ഞ്ഞ​ക്കെ​ണി​യും ജൈ​വ നി​വാ​ര​ണ മാ​ർ​ഗ​ങ്ങ​ളും അ​വ​ലം​ബി​ച്ചു. മ​നു​ഷ്യ പ്ര​യ​ത്‌​ന​ത്താലാണ് നെല്ല് കൊയ്തത്.

പ്രദേസശവാസികളടക്കം പങ്കാളികളായി. കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍ .കൃ​ഷ്ണ​കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി. ​അ​മ്പി​ളി, കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ.​സി.​പി.​റോ​ബ​ര്‍​ട്ട്, കൃ​ഷി വി​ദ​ഗ്ധ​രാ​യ വി​നോ​ദ് മാ​ത്യു, സി​ന്ധു സ​ദാ​ന​ന്ദ​ന്‍, എ​ഴു​മ​റ്റൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ മാ​ത്യു ഏ​ബ്ര​ഹാം, ഫാ​ന്‍​സി നാ​സ​ര്‍, ശ്രീ​കു​മാ​രി, അ​ജി​ത് പു​ല്ലാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.