ലൈഫ് മിഷൻ: 4000 വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണപ്ര​ഖ്യാ​പ​നം ന​ട​ത്തി ; മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ 2110 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കും
Monday, January 20, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ന്‍ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഭൂ​മി​യും വീ​ടും ഇ​ല്ലാ​ത്ത 2110 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.
ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ള്‍ നി​ര്‍​മി​ച്ചാ​ണ് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന 14 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളി​ല്‍ ഒ​ന്ന് പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലാ​ണ്. ആ​റു കോ​ടി​രൂ​പ​യി​ല്‍ അ​ധി​കം ചെ​ല​വു​വ​രു​ന്ന ഈ ​സ​മു​ച്ച​യ​ത്തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ശി​ലാ​സ്ഥാ​പ​നം ഉ​ട​ന്‍ ന​ട​ത്തും.
ഭൂ​മി​യും വീ​ടും ഇ​ല്ലാ​ത്ത​വ​രു​ടെ പു​ന​ര​ധി​വാ​സ​മാ​ണു മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ക. ഏ​ഴം​കു​ളം, ക​ട​മ്പ​നാ​ട്, മെ​ഴു​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭ​വ​ന സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.
പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു.ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ലൈ​ഫ്മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 4008 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
ലൈ​ഫ് മി​ഷ​ന്‍റെ ഒ​ന്നാം​ഘ​ട്ട​മാ​യി ജി​ല്ല​യി​ലെ 1188 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള​തി​ല്‍ 1169 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു (98.4ശ​ത​മാ​നം).​ര​ണ്ടാം ഘ​ട്ട​മാ​യി ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് വീ​ട് ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ 1905 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യും 1551 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു(78 ശ​ത​മാ​നം).
ന​ഗ​ര​സ​ഭ​ക​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പി​എം​എ​വൈ-​ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ 670 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന പി​എം​എ​വൈ - ലൈ​ഫ് (ഗ്രാ​മീ​ണ്‍) പ​ദ്ധ​തി​യി​ലൂ​ടെ 619 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പി​എം​എ​വൈ - ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ന​ഗ​ര​സ​ഭ​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ക​ള​ക്ട​ര്‍ നി​ര്‍​വ​ഹി​ച്ചു.

ശ്ര​ദ്ധ​നേ​ടി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം

പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ജി​ല്ലാ​ത​ല സം​ഗ​മ​ത്തി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ന്‍ വ​കു​പ്പ് ഒ​രു​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധ​നേ​ടി.
പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​ധാ​ന വേ​ദി​ക്ക് സ​മീ​പ​മാ​യി​ട്ടാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​ത്. മ​ന്ത്രി കെ.​രാ​ജു, എം​എ​ല്‍​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, വീ​ണാ ജോ​ര്‍​ജ്, കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് തു​ട​ങ്ങി​യ​വ​രും പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. ലൈ​ഫ് മി​ഷ​നി​ലൂ​ടെ ല​ഭി​ച്ച വീ​ടു​ക​ളു​ടേ​യും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടേ​യും വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്.