സു​സ്ഥി​ര ജീ​വി​ത നി​ല​വാ​ര​ത്തി​നു​ള്ള സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം: മ​ന്ത്രി കെ.​രാ​ജു
Monday, January 20, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സു​സ്ഥി​ര ജീ​വി​ത നി​ല​വാ​ര​ത്തി​നു​ള്ള സ​ഹാ​യ​മാ​ണു ലൈ​ഫ് കു​ടും​ബ സം​ഗ​മ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു മ​ന്ത്രി കെ.​രാ​ജു. പ​ത്ത​നം​തി​ട്ട പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ലൈ​ഫ് മി​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ജി​ല്ലാ​ത​ല കു​ടും​ബ സം​ഗ​മ​വും 4000 വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ലൈ​ഫ് പ​ദ്ധ​തി​യു​ടെ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന​താ​ണു സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 4008 വീ​ടു​ക​ള്‍ ലൈ​ഫ് മി​ഷ​ന്‍ വ​ഴി ജി​ല്ല​യി​ല്‍ നി​ർ​മി​ച്ചു ന​ല്‍​കി. ലൈ​ഫ് മി​ഷ​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 98.4 ശ​ത​മാ​ന​വും വി​ജ​യം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 78 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​ക​രി​ച്ചു.
ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ടു​ക​ളു​ടെ ഒ​ന്പ​തു സ്ഥ​ല​ങ്ങ​ളും പ​മ്പാ ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ടു​ക​ളു​ടെ ആ​റു സ്ഥ​ല​ങ്ങ​ളും റ​വ​ന്യ‌ു വ​കു​പ്പു​വ​ക ഒ​ന്പ​തു സ്ഥ​ല​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഏ​ക സ്ഥ​ല​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ക ര​ണ്ടു സ്ഥ​ല​ങ്ങ​ളും കൂ​ടി ഭ​വ​ന സ​മു​ച്ച​യ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബാ​ക്കി വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ബ്ലോ​ക്കു​ക​ള്‍​ക്ക് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യും ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ചു.
മി​ക​ച്ച രീ​തി​യി​ല്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും ന​ഗ​ര​സ​ഭ​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹും ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.
കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, പ​ന്ത​ളം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​കെ സ​തി, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ല്‍, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ജി​ല്ലാ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ലി​സ​ബേ​ത്ത് അ​ബു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ലീ​ലാ മോ​ഹ​ന്‍, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ രാ​ജ് ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നി ലാ​ല്‍, ആ​ര്‍.​ബി രാ​ജീ​വ് കു​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി. ജ​യ​ന്‍, വി​ക്ട​ര്‍ ടി.​തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ പ്രേം​കു​മാ​ര്‍, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ സി.​പി സു​നി​ല്‍, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ എ​ന്‍. ഹ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.