പു​ല്ലാ​ട്ട് നീ​തി ഒ​പ്റ്റി​ക്ക​ൽ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, January 21, 2020 10:38 PM IST
കോ​ഴ​ഞ്ചേ​രി : സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ​യും ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ​യു​മാ​യ ’നീ​തി ഒ​പ്റ്റി​ക്ക​ൽ​സ്’ നാ​ളെ പു​ല്ലാ​ട്ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. പു​ല്ലാ​ട് 1375 ജ് ​എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. . ക​ണ്ണ​ട വ്യാ​പാ​ര​രം​ഗ​ത്തെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഒ​പ്റ്റി​ക്ക​ൽ​സി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ന്ന​പ്പു​ഴ പ​റ​ഞ്ഞു. കം​പ്യൂ​ട്ട​റൈ​സ്ഡ് നേ​ത്ര​പ​രി​ശോ​ധ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ല്ലാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നു​സ​മീ​പ​മു​ള്ള എ​സ്ബി​ഐ​യു​ടെ എ​തി​ർ​വ​ശ​ത്തു​ള്ള ബി​ൽ​ഡിം​ഗി​ലാ​ണ് ഷോ​റൂം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു കു​ന്ന​പ്പു​ഴ, ഷോ​പ്പ്സ് ആ​ൻ​ഡ് എ​ക്സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ കെ. ​അ​ന​ന്ത​ഗോ​പ​ൻ, കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് തോ​മ​സ്, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജി. പ്ര​മീ​ള, പി.​സി. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌