പെ​രു​നാ​ട് ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് തി​രു​വാ​ഭ​ര​ണ ചാ​ർ​ത്ത് ഉ​ത്സ​വം ‌
Tuesday, January 21, 2020 10:41 PM IST
പെ​രു​നാ​ട്: സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന പെ​രു​നാ​ട് ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തും. ശ​ബ​രി​മ​ല​യും പ​ന്ത​ള​വും ക​ഴി​ഞ്ഞാ​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തു​ന്ന ഏ​ക അ​യ്യ​പ്പ​ക്ഷേ​ത്ര​മാ​ണ് പെ​രു​നാ​ട്. തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ ശ്രീ​ധ​ർ​മ​ശാ​സ്താ​വി​നെ ക​ണ്ടു​വ​ണ​ങ്ങു​വാ​ൻ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പെ​രു​നാ​ട്ടി​ൽ അ​വ​സ​ര​മു​ണ്ടാ​കും.
മ​ക​ര​സം​ക്ര​മ സ​ന്ധ്യ മു​ത​ൽ 17-ാം തീ​യ​തി വ​രെ ശ​ബ​രി​മ​ല​യി​ലെ​ത്തി തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ ശാ​സ്താ​വി​നെ ദ​ർ​ശി​ക്കാ​നാ​കാ​ത്ത ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​യി​രി​ക്കും നാ​ളെ പെ​രു​നാ​ട് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​കു​ക. ഇ​ന്ന​ലെ രാ​വി​ലെ ശ​ബ​രി​മ​ല​യി​ൽ നി​ന്നും പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ട തി​രു​വാ​ഭ​ര​ണം എ​ഴു​ന്ന​ള്ള​ത്ത് രാ​ത്രി​യോ​ടെ ളാ​ഹ സ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഇ​ന്നു രാ​വി​ലെ യാ​ത്ര തു​ട​ർ​ന്ന് പെ​രു​നാ​ട് സ്രാ​ന്പി​ക്ക​ൽ വീ​ടി​നു സ​മീ​പ​മെ​ത്തി വീ​ട്ടു​കാ​രു​ടെ രാ​ജോ​ചി​ത സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ശേ​ഷ​മാ​ണ് ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ക.
നാ​ളെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ യാ​ത്ര തു​ട​രു​ന്ന എ​ഴു​ന്ന​ള്ള​ത്ത് ആ​റ​ന്മു​ള കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​തോ​ടെ തി​രു​വാ​ഭ​ര​ണം ഭ​ക്ത​ജ​ന​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. അ​വി​ടെ വി​ശ്ര​മി​ച്ച ശേ​ഷം രാ​വി​ലെ എ​ട്ടോ​ടു കൂ​ടി​യാ​ണ് എ​ഴു​ന്ന​ള്ള​ത്ത് പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. അ​തി​ന് മു​ന്പ് പ​ന്ത​ളം ആ​ലി​ന്മൂ​ട് മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ​യി​ലും തി​രു​വാ​ഭ​ര​ണ​ത്തി​ന് സ്വീ​ക​ര​ണ​മു​ണ്ട്. കൊ​ട്ടാ​രം ക്ഷേ​ത്രം വ​ലം​വ​ച്ചെ​ഴു​ന്ന​ള്ളി​ക്കു​ന്ന തി​രു​വാ​ഭ​ര​ണം പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സ​മി​തി സെ​ക്ര​ട്ട​റി ഏ​റ്റു​വാ​ങ്ങും. ‌