ക​ണ്‍​വ​ൻ​ഷ​ൻ ‌
Tuesday, January 21, 2020 10:41 PM IST
കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​നും ഇ​ട​വ​ക​ദി​ന​വും നാ​ളെ മു​ത​ൽ 26 വ​രെ വെ​ള്ള​പ്പാ​റ ഇ​എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും.നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​സി​എ​സ്എ​സ് സെ​ക്ര​ട്ട​റി റ​വ.​ഡോ. മാ​ത്യു ദാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ.​ഷോ​ജി വ​ർ​ഗീ​സ് പ്ര​സം​ഗി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റ​വ.​ജോ​ർ​ജ് ഏ​ബ്ര​ഹാം, റ​വ.​ഡോ.​വൈ.​ടി. വി​ന​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 26നു ​രാ​വി​ലെ 11ന് ​ഇ​ട​വ​ക​ദി​ന സ​മ്മേ​ള​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി റ​വ.​ഏ​ബ്ര​ഹാം തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌
മ​ല്ല​പ്പ​ള്ളി: മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​സം​ഘം മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് സെ​ന്‍റ​റി​ന്‍റെ 50-ാമ​ത് ക​ൺ​വ​ൻ​ഷ​ൻ പ​ടു​തോ​ടു​ള്ള സെ​ന്‍റ​ർ വ​ക ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ൽ 22 മു​ത​ൽ 25 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ ആ​റു​വ​രെ സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യു​ള്ള സ​മ്മേ​ള​ന​വും ന​ട​ത്തും. സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 22ന് ​ഡോ. യു​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ റ​വ. ഷാ​ജി തോ​മ​സ്, ഡോ. ​തോ​മ​സ് ജോ​ർ​ജ്, സി​എ​സ്എ​സ്എം പ്ര​വ​ർ​ത്ത​ക​ർ, ത​മ്പാ​ൻ ഡി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌

സൗ​ജ​ന്യ പ​രി​ശീ​ല​നം ‌

പ​ത്ത​നം​തി​ട്ട: എ​സ്ബി​ഐ​യു​ടെ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഫോ​ട്ടോ ഫ്രെ​യ്മിം​ഗ്, ലാ​മി​നേ​ഷ​ന്‍ എ​ന്നി​വ​യു​ടെ 10 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കും. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 0468 2270244, 2270243 എ​ന്ന ന​മ്പ​രി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ‌