പട്ടയങ്ങൾക്ക് കേ​ന്ദ്രാ​നു​മ​തി മാ​ർ​ച്ച് 31നു ​മു​ന്പു​ണ്ടാ​കും: ക​ള​ക്ട​ർ
Wednesday, January 22, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്രാ​നു​മ​തി​ക്കാ​യി കാ​ത്തു​കി​ട​ക്കു​ന്ന കോ​ന്നി, പെ​രു​ന്പെ​ട്ടി പ​ട്ട​യ​ങ്ങ​ളു​ടെ വി​ത​ര​ണം മാ​ർ​ച്ച് 31ന​കം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ പെ​രു​ന്പെ​ട്ടി വി​ല്ലേ​ജി​ലു​ള്ള 512 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണ​ത്തി​നു ത​യാ​റാ​ണ്.
ജി​ല്ലാ​ത​ല​പ​ട്ട​യ വി​ത​ര​ണ​ത്തി​ൽ ഇ​വ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​നു പ്രാ​യോ​ഗി​ക​മാ​യ ത​ട​സ​മു​ള്ള​ത് വ​നം വ​കു​പ്പ് ന​ൽ​കി​യ എ​തി​ർ​പ്പ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഈ ​പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​വാ​ൻ സാ​ധി​ക്കൂ. ര​ണ്ടു മാ​സ​ത്തി​ന​കം പെ​രു​ന്പെ​ട്ടി പ​ട്ട​യ​ങ്ങ​ൾ​ക്കു ക്ലി​യ​റ​ൻ​സ് ല​ഭി​ക്കും എ​ന്നാ​ണു വ​നം വ​കു​പ്പി​ൽ നി​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ട്ട​യ വി​ത​ര​ണം ന​ട​ക്കും. 62 വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന പ​ട്ട​യ​ങ്ങ​ളാ​ണ് ന​ൽ​കാ​നാ​കു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
കോ​ന്നി​യി​ലെ ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. കോ​ന്നി പ​ട്ട​യ​ങ്ങ​ൾ​ക്കും കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​വ മാ​ർ​ച്ച് 31 മു​ന്പ് ല​ഭ്യ​മാ​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. കോ​ന്നി താ​ലൂ​ക്കി​ൽ ഇ​ന്ന് 54 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.